40-ാം വയസ്സിലെ ആദ്യഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; അല്‍ നസറിന് വിജയം, ലീഗില്‍ മൂന്നാമത്

അല്‍ നസറിന്റെ ഏറ്റവും പുതിയ സൈനിങ്ങായ ജോണ്‍ ഡുറന്‍ ഇരട്ടഗോളുകള്‍ നേടി അരങ്ങേറ്റം ഗംഭീരമാക്കി

സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വിജയം. അല്‍ ഫൈഹയ്‌ക്കെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് അല്‍ നസര്‍ സ്വന്തമാക്കിയത്. അന്‍ നസറിന് വേണ്ടി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളടിച്ചു. 40-ാം പിറന്നാള്‍ ആഘോഷിച്ചതിന് ശേഷമുള്ള റൊണാള്‍ഡോയുടെ ആദ്യഗോളാണിത്.

⌛️ || Full time,@AlNassrFC 3:0 #AlFayha pic.twitter.com/E5HN1VsfQn

അല്‍ നസറിന്റെ ഏറ്റവും പുതിയ സൈനിങ്ങായ ജോണ്‍ ഡുറന്‍ ഇരട്ടഗോളുകള്‍ നേടി അരങ്ങേറ്റം ഗംഭീരമാക്കി. 22-ാം മിനിറ്റില്‍ ഡുറനിലൂടെയാണ് അല്‍ നസര്‍ ആദ്യഗോള്‍ നേടിയത്. 72-ാം മിനിറ്റില്‍ ഡുറന്‍ തന്നെ അല്‍ നസറിന്റെ ലീഡ് ഇരട്ടിയാക്കി. രണ്ട് മിനിറ്റിന് ശേഷം റൊണാള്‍ഡോയുടെ ഗോള്‍ പിറന്നു. താരത്തിന്റെ കരിയറിലെ 924-ാം ഗോളാണിത്.

വിജയത്തോടെ ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിക്കാന്‍ അല്‍ നസറിന് സാധിച്ചു. 19 മത്സരങ്ങളില്‍ 12 വിജയവും 41 പോയിന്റുമാണ് അല്‍ നസറിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള അല്‍ ഹിലാലിന് 18 മത്സരങ്ങളില്‍ നിന്ന് 46 പോയിന്റാണുള്ളത്.

Content Highlights: Cristiano Ronaldo celebrates 'first goal after 40' as icon helps fire Al-Nassr to comfortable win

To advertise here,contact us