ഡബിളടിച്ച് ഡെംബെലെ; ചാംപ്യന്‍സ് ലീഗ് ആദ്യ പാദ പ്ലേ ഓഫില്‍ പിഎസ്ജിക്ക് വിജയം

പിഎസ്ജിക്ക് വേണ്ടി ഒസ്മാന്‍ ഡെംബെലെ ഇരട്ടഗോളുകള്‍ നേടി തിളങ്ങി തന്റെ തകര്‍പ്പന്‍ ഫോം തുടര്‍ന്നു

ചാംപ്യന്‍സ് ലീഗ് പ്ലേഓഫിന്റെ ആദ്യ പാദത്തില്‍ ബ്രെസ്റ്റിനെതിരെ പിഎസ്ജിക്ക് വിജയം. മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് പിഎസ്ജി സ്വന്തമാക്കിയത്. പിഎസ്ജിക്ക് വേണ്ടി ഒസ്മാന്‍ ഡെംബെലെ ഇരട്ടഗോളുകള്‍ നേടി തിളങ്ങി തന്റെ തകര്‍പ്പന്‍ ഫോം തുടര്‍ന്നു.

⏱️ 85' I Still five minutes before added time!#SB29PSG 0-3 | @ChampionsLeague pic.twitter.com/2begyTCytN

മത്സരത്തിന്റെ 21-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി മാറ്റി വിറ്റിഞ്ഞയാണ് ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ഒസ്മാന്‍ ഡെംബെലെയിലൂടെ പിഎസ്ജി ലീഡ് ഇരട്ടിയാക്കി. 66-ാം മിനിറ്റില്‍ ഡെംബെലെ തന്റെ രണ്ടാം ഗോള്‍ കൂടി നേടിയതോടെ പി എസ് ജി വിജയം ഉറപ്പിച്ചു.

Also Read:

Football
ബെല്ലിങ്ഹാമിന്റെ ത്രില്ലിങ് ഗോള്‍; ഇഞ്ചുറി ടൈമില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ്‌

സീസണില്‍ ഡെംബെലെ പിഎസ്ജിക്ക് വേണ്ടി മിന്നും ഫോമാണ് തുടരുന്നത്. ഈ സീസണില്‍ മാത്രം ഇതുവരെ 23 ഗോളുകളാണ് ഫ്രഞ്ച് താരം നേടിയത്. അവസാന നാല് മത്സരങ്ങളില്‍ നിന്ന് മാത്രമായി 10 ഗോളുകള്‍ അദ്ദേഹം നേടി. റൗണ്ട് ഓഫ് 16-ലേക്ക് മുന്നേറിയാല്‍ ലിവര്‍പൂളിനെയോ ബാഴ്സലോണയെയോ ആകും പിഎസ്ജി നേരിടുക.

Content Highlights: Ousmane Dembele stars again as PSG beat Brest in Champions League play-off first leg

To advertise here,contact us