2034 സൗദി ലോകകപ്പിൽ മദ്യം അനുവദിക്കില്ല; മദ്യമില്ലാതെ ഫുട്ബോൾ ലഹരി ആസ്വദിക്കാം: സൗദി അംബാസഡർ

എല്ലാവർക്കും അവരുടേതായ സംസ്കാരമു​ണ്ടെന്നും ഞങ്ങളുടെ മഹത്തായ സംസ്കാരത്തിനുള്ളിൽനിന്നുകൊണ്ട് ലോകത്തെ മുഴുവൻ ജനങ്ങളെയും സൗദിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു

2034ൽ സൗദി അറേബ്യയിൽ ആതിഥ്യമരുളുന്ന ഇരുപത്തഞ്ചാം ലോകകപ്പ് എഡിഷനിൽ മദ്യം അനുവദിക്കില്ലെന്ന് സൗദി അറേബ്യൻ അംബാസഡർ. കഴിഞ്ഞ ദിവസം എൽ ബി സി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് യുകെയിലെ സൗദി അറേബ്യൻ അംബാസഡർ അമീർ ഖാലിദ് ബിൻ ബന്ദർ സഊദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ​ സ്റ്റേഡിയങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി ഒരിടത്തും മദ്യം ലഭ്യമാക്കില്ലെന്നും അമീർ ഖാലിദ് പറഞ്ഞു.

‘ടൂർണമെന്റിൽ ആൽക്കഹോൾ അനുവദിക്കില്ല. മദ്യത്തിന്റെ ലഹരിയില്ലാതെ തന്നെ ഫുട്ബാളിന്റെ ലഹരിയെ ആസ്വദിക്കാമല്ലോ. സ്പോർട്സാണ് യഥാർത്ഥ ലഹരി. അല്ലാത്ത ലഹരി വേണ്ടവർക്ക് ഇവിടെ നിന്ന് പുറത്തുപോയതിന് ശേഷമാകാമെന്നും അമീർ ഖാലിദ് പറഞ്ഞു. എല്ലാവർക്കും അവരുടേതായ സംസ്കാരമു​ണ്ടെന്നും ഞങ്ങളുടെ മഹത്തായ സംസ്കാരത്തിനുള്ളിൽനിന്നുകൊണ്ട് ഭൂമിയിലെ മുഴുവൻ ജനങ്ങളെയും സൗദിയിലേക്ക് സ്വാഗതം ചെയ്യുന്നു വെന്നും അദ്ദേഹം പറഞ്ഞു.

Also Read:

Cricket
2017 ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവാത്തത്; സർഫറാസ് അഹമ്മദ്

2034ലെ ലോകകപ്പ് സൗദി അറേബ്യയിലാണെന്ന് ലോക ഫുട്ബാൾ സംഘടനയായ ഫിഫ ഡിസംബർ 11ന് പ്രഖ്യാപിച്ചിരുന്നു. റിയാദ്, ജിദ്ദ, അൽഖോബാർ, അബ്ഹ, നിയോം എന്നീ അഞ്ചു നഗരങ്ങളിലെ 15 സ്റ്റേഡിയങ്ങളിലായാവും സൗദിയിലെ ലോകകപ്പ് അരങ്ങേറുക.

Content Highlights: no alcohol in saudi arabia 2034 world cup

To advertise here,contact us