മിഖേൽ മെറീനോയ്ക്ക് ഇരട്ട ​ഗോൾ; ലെസ്റ്റർ സിറ്റിയെ വീഴ്ത്തി ആഴ്സണൽ

മത്സരത്തിന്റെ ആദ്യ പകുതിയിൽ മികച്ച പോരാട്ടമാണ് ലെസ്റ്റർ സിറ്റി കാഴ്ചവെച്ചത്

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ലെസ്റ്റർ സിറ്റിയെ വീഴ്ത്തി ആഴ്സണൽ. എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കാണ് ​ഗണ്ണേഴ്സിന്റെ വിജയം. രണ്ട് ​ഗോളുകളും വലയിലാക്കി മിഖേൽ മെറീനോയാണ് ആഴ്സണലിന്റെ വിജയം ഉറപ്പിച്ചത്. വിജയത്തോടെ പോയിന്റ് ടേബിളിൽ ലിവർപൂളുമായുള്ള വ്യത്യാസം കുറയ്ക്കാനും ആഴ്സണലിന് കഴിഞ്ഞു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ മികച്ച പോരാട്ടമാണ് ലെസ്റ്റർ സിറ്റി കാഴ്ചവെച്ചത്. ആഴ്സണൽ മുന്നേറ്റങ്ങൾ പ്രതിരോധ കോട്ട കെട്ടി ലെസ്റ്റർ തടഞ്ഞിട്ടു. എന്നാൽ രണ്ടാം പകുതിയിൽ 69-ാം മിനിറ്റ് മുതലാണ് കളി മാറിയത്. റഹീം സ്റ്റെർലിങ്ങിന് പകരമായി മിഖേൽ മെറീന കളത്തിലെത്തി. 81-ാം മിനിറ്റിൽ ആഴ്സണലിന്റെ ആദ്യ ​ഗോൾ പിറന്നു. ഏഥന്‍ ന്വാനേരി നൽകിയ പാസ് തകർപ്പൻ ഹെഡറിലൂടെ മെറീനോ വലയിലെത്തിച്ചു. 87-ാം മിനിറ്റിൽ ആഴ്സണലിന്റെ വിജയം ഉറപ്പിക്കുന്ന ​ഗോളും മെറീനോയിലൂടെ പിറന്നു.

Also Read:

Cricket
രോഹിത് ശർമ ഇനി ടെസ്റ്റ് കളിക്കില്ല, പുതിയ നായകനെ തീരുമാനിച്ച് ബിസിസിഐ: റിപ്പോർട്ട്

പ്രീമിയർ ലീ​ഗ് പോയിന്റ് ടേബിളിൽ 24 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുള്ള ലിവർപൂളാണ് ഒന്നാമത്. 25 മത്സരങ്ങളിൽ നിന്ന് 53 പോയിന്റ് നേടിയ ആഴ്സണൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. കിരീടപോരാട്ടത്തിൽ ലിവർപൂളുമായുള്ള വ്യത്യാസം നാല് പോയിന്റായി കുറയ്ക്കാൻ ലെസ്റ്റർ സിറ്റിക്കെതിരായ വിജയത്തോടെ ആഴ്സണലിന് കഴിഞ്ഞു.

Content Highlights: Merino seals victory over Leicester in EPL

To advertise here,contact us