ബ്രസ്റ്റിനെ ഏഴടിച്ച് പി എസ് ജി ചാംപ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ

ഏഴ് വ്യത്യസ്ത താരങ്ങളാണ് പി എസ് ജിക്ക് വേണ്ടി ഗോൾ നേടിയത്

ബ്രസ്റ്റിനെ എതിരില്ലാത്ത ഏഴുഗോളുകൾക്ക് തോൽപ്പിച്ച് പി എസ് ജി ചാംപ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ. ആദ്യ പാദത്തിൽ 3 - 0 ന്റെ വിജയം നേടിയിരുന്ന ഫ്രഞ്ച് വമ്പന്മാർ ഇതോടെ 10 - 0 ന്റെ തകർപ്പൻ ജയമാണ് നേടിയത്. ഏഴ് വ്യത്യസ്ത താരങ്ങളാണ് പി എസ് ജിക്ക് വേണ്ടി ഗോൾ നേടിയത്.

ബ്രോഡിലി, വിച, വിറ്റിന, ഡിസെയർ ഡൗ, നോനോ മെന്റസ്, ഗോൺസാലോ റാമോസ്, സെ ന്നി മായലു എന്നിവരാണ് ഗോൾ നേടിയത്.അസിസ്റ്റുകളുമായി ബാക്കി താരങ്ങളും നിറഞ്ഞു കളിച്ചു. പ്രീ ക്വാർട്ടറിൽ ബാഴ്‌ സലോണയോ ലിവർപൂളോ ആയിരിക്കും പിഎസ്ജിയുടെ എതിരാളികൾ.

Content Highlights: psg enter in to champions league pre quarter

To advertise here,contact us