മെസ്സിയോട് ഓട്ടോഗ്രാഫ് ചോദിച്ചു; മെക്സിക്കൻ റഫറിക്ക് ആറ് മാസം വിലക്ക്

ഫെബ്രുവരി 19 ന് നടന്ന ഇന്റർ മയാമിയും സ്പോർട്ടിംഗ് കൻസാസ് സിറ്റിയും തമ്മിൽ നടന്ന കോൺകാഫ് ചാമ്പ്യൻസ് കപ്പ് മത്സരത്തിനിടെയാണ് സംഭവം

സൂപ്പർ താരം ലയണൽ മെസ്സിയോട് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടതിന് മെക്സിക്കൻ റഫറി മാർക്കോ അന്റോണിയോ ഒർട്ടിസ് നവയെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. കോൺഫെഡറേഷൻ ഓഫ് നോർത്ത്, സെൻട്രൽ അമേരിക്ക എന്നീ മേഖലകൾ ചേർന്ന കരീബിയൻ ഫുട്ബോൾ അസോസിയേഷൻ (CONCACAF) ആണ് ആറുമാസത്തേക്ക് ഒർട്ടിസ് നവയെ വിലക്കിയത്.

ഫെബ്രുവരി 19 ന് നടന്ന ഇന്റർ മിയാമിയും സ്പോർട്ടിംഗ് കൻസാസ് സിറ്റിയും തമ്മിൽ നടന്ന കോൺകാഫ് ചാമ്പ്യൻസ് കപ്പ് മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിൽ ഇന്റർ മിയാമി 1-0 ന് വിജയിച്ചിരുന്നു. മത്സരത്തിന് ശേഷം, ഓർട്ടിസ് നവ മെസ്സിയെ സമീപിച്ച് പ്രത്യേക പരിഗണന ആവശ്യമുള്ള ഒരു കുടുംബാംഗത്തിന് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടു.

Also Read:

Cricket
'ഞാനൊരിക്കലും ജനറേഷനുകളെ തമ്മിൽ താരതമ്യം ചെയ്യില്ല'; സച്ചിൻ-കോഹ്‍ലി താരതമ്യത്തിന് മടിച്ച് ഗവാസ്കർ

കോൺകാഫ് സംഭവം വിലയിരുത്തുകയും റഫറിയുടെ പ്രവൃത്തികൾ മാച്ച് ഒഫീഷ്യൽസിനുള്ള തങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. ഓർട്ടിസ് നവ തന്റെ തെറ്റ് സമ്മതിക്കുകയും ക്ഷമാപണം നടത്തുകയും ശിക്ഷ സ്വീകരിക്കുകയും ചെയ്തുവെന്നും അസോസിയേഷൻ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Content Highlights: Mexican referee banned after asking Messi for autograph

To advertise here,contact us