ചെന്നൈയിനെ വീഴ്ത്തി; ഐഎസ്എല്ലിൽ‌ പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ആദ്യ പകുതിയിലായിരുന്നു മത്സരത്തിലെ മൂന്ന് ​ഗോളുകളും പിറന്നത്

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി. ചെന്നൈയിൻ എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കിയാണ് നോർത്ത് ഈസ്റ്റ് പ്ലേ ഓഫിലേക്ക് യോ​ഗ്യത നേടിയത്. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ​ഗോളുകൾക്കായിരുന്നു നോർത്ത് ഈസ്റ്റിന്റെ വിജയം.

Playoffs! ✅We Qualify for the ISL playoffs for the first time after four years and what a way to do it! 🔥🔥🔥#StrongerAsOne #8States1United pic.twitter.com/Gvv90jCbTR

ആദ്യപകുതിയിലായിരുന്നു മത്സരത്തിലെ മൂന്ന് ​ഗോളുകളും പിറന്നത്. ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി നെസ്റ്റർ ആൽബിയച്ച്, ജിതിൻ എംഎസ്, അലാദ്ദീൻ അജറൈ എന്നിവരാണ് വലകുലുക്കിയത്. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ചെന്നൈയിൻ ശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. ഇതിനിടെ 81-ാം മിനിറ്റിൽ ചെന്നൈയിന്റെ റയാൻ എഡ്വേർഡ്സ് രണ്ടാം മഞ്ഞക്കാർഡ് വാങ്ങി പുറത്താവുകയും ചെയ്തു.

Also Read:

Cricket
സെമിയില്‍ ഇന്ത്യ ജയിക്കാന്‍ ആഗ്രഹിക്കുന്നു; പിന്തുണ അറിയിച്ച് 'പാകിസ്താന്റെ ദീപിക പദുക്കോണ്‍'

ഇതോടെ ഈ സീസണിൽ ഏഴാം തവണയും ക്ലീൻ ഷീറ്റ് നിലനിർത്തുകയും അർഹമായ പ്ലേ ഓഫ് സ്ഥാനം ഉറപ്പാക്കുകയും ചെയ്തു. 23 മത്സരങ്ങളിൽ നിന്ന് 35 പോയിൻ്റുമായി അഞ്ചാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. 2020-21 സീസണിന് ശേഷം ആദ്യമായാണ് അവർ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) പ്ലേഓഫിൽ ഇടം നേടുന്നത്.

Content Highlights: ISL 2025: NorthEast United qualify for ISL playoffs with 3-0 win over Chennaiyin FC

To advertise here,contact us