എംബാപ്പെയുടെ ഡബിൾ; വിയ്യറയലിനെ തോൽപ്പിച്ചു; റയൽ ലാലിഗയിൽ ഒന്നാമത്

മത്സരത്തിൽ ആദ്യം ഗോൾ നേടിയത് വിയ്യറയലായിരുന്നു

സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിന്റെ വിജയകുതിപ്പ് തുടരുന്നു. വിയ്യറയലിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് റയൽ തോൽപ്പിച്ചത്. സൂപ്പർ താരം എംബാപ്പെയാണ് രണ്ടുഗോളുകളും നേടിയത്. 17 , 23 മിനിറ്റുകളിലായിരുന്നു ഗോൾ.

മത്സരത്തിൽ ആദ്യം ഗോൾ നേടിയത് വിയ്യാറയലായിരുന്നു. 7-ാം മിനിറ്റിലായിരുന്നു ഗോൾ. എന്നാൽ റയൽ മികച്ച നീക്കങ്ങളുമായി തിരിച്ചുവരുകയും എംബാപ്പെ രണ്ടുതവണ വലകുലുക്കയും ചെയ്തു. ജയത്തോടെ 28 മത്സരങ്ങളിൽ നിന്ന് 60 പോയിന്റുള്ള റയൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. രണ്ട് മത്സരം കുറവ് കളിച്ചിട്ടും 57 പോയിന്റുള്ള ബാഴ്‌സലോണയാണ് രണ്ടാം സ്ഥാനത്ത്.

Content Highlights: villarreal-vs-real-madrid

To advertise here,contact us