ബ്രസീലിനെതിരെ മെസ്സി ഇറങ്ങില്ല; 26 അംഗ ടീമിനെ പ്രഖ്യാപിച്ച് അര്‍ജന്റീന

പരിക്കിനെത്തുടർന്ന് ബ്രസീൽ സൂപ്പർ താരം നെയ്മറും അര്‍ജന്‍റീനയ്ക്കെതിരായ ടീമിൽ നിന്ന് നേരത്തെ പിന്മാറിയിരുന്നു

ബ്രസീലിനെതിരായ ലോകകപ്പ് യോ​ഗ്യതാ മത്സരത്തിനുള്ള അർജന്റീന ടീമിൽ നിന്ന് ഇതിഹാസതാരം ലയണൽ മെസ്സി പുറത്ത്. പൂർണമായ ഫിറ്റ്നസ് കൈവരിക്കാത്തതിനാലാണ് മെസ്സിക്ക് വിശ്രമം അനുവദിച്ചുകൊണ്ട് 26 അം​ഗ സ്ക്വാഡിനെ അർജന്റീന പ്രഖ്യാപിച്ചത്. ഉറുഗ്വേയ്ക്കും ബ്രസീലിനും എതിരായ മത്സരങ്ങൾ താരത്തിന് നഷ്ടമാകും.

🚨❌ BREAKING: Leo Messi won’t be part of Argentina squad for the upcoming games due to discomfort. pic.twitter.com/5sGSqYcVAX

അറ്റ്‌ലാൻ്റ യുണൈറ്റഡിനെതിരായ ഇൻ്റർ മയാമിയുടെ മത്സരത്തിനിടെ സൂപ്പർ താരത്തിന് പരിക്കേറ്റതായാണ് റിപ്പോർട്ട്. മസിൽ പരിക്കിൽ നിന്നും പൂർണമായും മുക്തനാകാത്തതിനാലാണ് താരത്തെ പുറത്തിരുത്തുന്നത്. ഞായറാഴ്ച അറ്റ്ലാന്റ യുനൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ മെസ്സി ഗോൾ നേടുകയും മയാമി വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

മാർച്ച് 22ന് ഉറുഗ്വായ്ക്കെതിരെയും 26ന് ബ്രസീലിനെതിരെയുമാണ് അർജന്റീനയുടെ മത്സരങ്ങൾ. നിർണായക മത്സരങ്ങൾക്ക് വേണ്ടി ആദ്യം പ്രഖ്യാപിച്ച അർജന്റീന സ്ക്വാഡിൽ‌ മെസ്സി ഇടംപിടിച്ചിരുന്നു. എന്നാൽ പരിക്ക് വില്ലനായതോടെ താരത്തെ ഒഴിവാക്കി കോച്ച് ലയണൽ സ്കലോണി പുതിയ സ്ക്വാഡ‍് പ്രഖ്യാപിച്ചിരിക്കുകയാണ്. പരിക്കിനെത്തുടർന്ന് ബ്രസീൽ സൂപ്പർ താരം നെയ്മറും അര്‍ജന്‍റീനയ്ക്കെതിരായ ടീമിൽ നിന്ന് നേരത്തെ പിന്മാറിയിരുന്നു.

Content Highlights: Lionel Messi out of World Cup qualifying matches against Uruguay and Brazil

To advertise here,contact us