'പുതിയ ഇടങ്ങള്‍ തേടേണ്ടതുണ്ട്'; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാനൊരുങ്ങി ക്രിസ്റ്റ്യന്‍ എറിക്‌സന്‍

ഈ സീസണ്‍ അവസാനത്തോടെ ക്ലബ്ബ് വിട്ടേക്കുമെന്ന് എറിക്‌സന്‍ തന്നെയാണ് സ്ഥിരീകരിച്ചത്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാനൊരുങ്ങി ഡാനിഷ് മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സന്‍. ഈ സീസണ്‍ അവസാനത്തോടെ ക്ലബ്ബ് വിട്ടേക്കുമെന്ന് എറിക്‌സന്‍ തന്നെയാണ് സ്ഥിരീകരിച്ചത്. ജൂണില്‍ ക്ലബ്ബുമായുള്ള തന്റെ കരാര്‍ അവസാനിക്കുമെന്നും കരാര്‍ നീട്ടാന്‍ ക്ലബ്ബ് തന്നെ സമീപിച്ചിട്ടില്ലെന്നും എറിക്‌സന്‍ വെളിപ്പെടുത്തി.

🚨❌ No doubts or change of plans for Christian Eriksen’s future: he’s gonna leave Man United as free agent in July. pic.twitter.com/i7O90zX0il

'മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എന്റെ ഭാവിയെക്കുറിച്ച് അത്രയൊന്നും ചിന്തിച്ചിട്ടില്ല. കരാര്‍ ഈ സമ്മറില്‍ അവസാനിക്കും. അതുകൊണ്ട് പുതിയ ഇടങ്ങള്‍ കണ്ടെത്താന്‍ മനസ്സുകൊണ്ട് ഞാന്‍ തയ്യാറെടുത്തുകഴിഞ്ഞു. ഞാന്‍ അക്കാര്യത്തില്‍ സന്തോഷവാനുമാണ്. അത് എന്തുതന്നെയായാലും ഇതുവരെ തീരുമാനിച്ച ഒന്നായിരിക്കില്ല', പോര്‍ച്ചുഗലിനെതിരായ ഡെന്‍മാര്‍ക്കിന്റെ നേഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് മുന്നോടിയായി സംസാരിക്കവേ എറിക്‌സന്‍ പറഞ്ഞു.

2020 യൂറോ കപ്പില്‍ ഫിന്‍ലാന്‍ഡിനെതിരായ മത്സരത്തിനിടെ ഹൃദയാഘാതം വന്ന് ഗ്രൗണ്ടില്‍ വീണ ഡെന്മാര്‍ക്ക് താരമാണ് എറിക്‌സണ്‍. പിന്നീട് കൃത്യമായ ചികിത്സകള്‍ക്കും പരിചരണങ്ങള്‍ക്കും ശേഷം എറിക്‌സന്‍ കളിക്കളത്തിലേക്ക് തിരിച്ചുവരികയും ചെയ്തിരുന്നു. 2024 യൂറോ കപ്പില്‍ സ്ലൊവേനിയയ്‌ക്കെതിരെ ഡെന്മാര്‍ക്കിന് വേണ്ടി ഗോളടിക്കാനും എറിക്‌സന് സാധിച്ചു.

എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ മാനേജര്‍ റൂബന്‍ അമോറിമിന് കീഴില്‍ സ്ഥിരമായി എറിക്‌സന് അവസരം കിട്ടിയിരുന്നില്ല. 2022ല്‍ യുണൈറ്റഡില്‍ ചേര്‍ന്നതിന് ശേഷം എറിക്സണ്‍ 99 മത്സരങ്ങളാണ് ക്ലബ്ബിന് വേണ്ടി കളിച്ചത്. ഏഴ് ഗോളുകളും യുണൈറ്റഡിന് വേണ്ടി എറിക്‌സന്റെ ബൂട്ടില്‍ നിന്ന് പിറന്നു.

Content Highlights: Christian Eriksen Confirms Departure From Manchester United As Contract Expires This Season

To advertise here,contact us