എഫ് എ കപ്പ്; ഫുൾഹാമിനെ തോൽപ്പിച്ച് ക്രിസ്റ്റൽ പാലസ് സെമിയിൽ

എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് ക്രിസ്റ്റൽ പാലസ് ഫുൾഹാമിനെ തോൽപ്പിച്ചത്

എഫ്എ കപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഫുൾഹാമിനെ തോൽപ്പിച്ച് ക്രിസ്റ്റൽ പാലസ്. എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് ക്രിസ്റ്റൽ പാലസ് ഫുൾഹാമിനെ തോൽപ്പിച്ചത്. ക്രിസ്റ്റൽ പാലസിന് വേണ്ടി എബെ റെച്ചി എസെ, ഇസ്മായില സെർ, എഡി നികേതി എന്നിവർ ഗോൾ നേടി. 34 , 38 , 74 മിനിറ്റുകളിലായിരുന്നു ഗോൾ.

ഇന്ന് നടക്കുന്ന മറ്റൊരു എഫ് എ കപ്പ് ക്വാർട്ടർ ഫൈനലിൽ നോട്ടിങ്ങ്ഹാം ഫോറസ്റ്റ് ബ്രൈറ്റണെ നേരിടും. ഇന്ത്യൻ സമയം രാത്രി പത്തേമുക്കാൽ മുതലാണ് മത്സരം. ബാക്കി ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നാളെയും നടക്കും.

Content Highlights: Fulham 0-3 Crystal Palace

To advertise here,contact us