'ഇടിക്കൂട്ടിൽ വെങ്കലം'; വനിതകളുടെ ബോക്സിങ്ങില് ഇന്ത്യക്ക് മെഡൽനേട്ടം

ഏഷ്യന് ഗെയിംസിന്റെ പത്താം ദിനത്തില് ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്

ഹാങ്ചൗ: ഏഷ്യന് ഗെയിംസ് ബോക്സിങ്ങില് ഇന്ത്യക്ക് വെങ്കലമെഡല്. വനിതകളുടെ 54 കിലോഗ്രാം ബോക്സിങ്ങില് ഇന്ത്യയുടെ പ്രീതി പവാറാണ് വെങ്കലം സ്വന്തമാക്കിയത്. സെമിയില് ചൈനയുടെ യുവാന് ചാങ്ങിനോടാണ് പ്രീതി തോല്വി വഴങ്ങിയത്. ഏഷ്യന് ഗെയിംസിന്റെ പത്താം ദിനത്തില് ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്. നേരത്തെ പുരുഷന്മാരുടെ കനോയിങ് 1000 മീറ്റര് ഡബിള്സില് ഇന്ത്യ വെങ്കലം സ്വന്തമാക്കിയിരുന്നു.

Bronze for India Preeti Pawar loses to reigning Asian Games Champion pugilist Chang Yuan of China in Semis (54kg). Preeti had already assured her a spot for Paris Olympics by reaching Semis. #IndiaAtAsianGames #AGwithIAS #AsianGames2023 pic.twitter.com/TgsxvdQFE3

അതേസമയം ബാഡ്മിന്റണ് സിംഗിള്സില് മലയാളി താരം എച്ച് എസ് പ്രണോയിയും പി വി സിന്ധുവും പ്രീക്വാര്ട്ടറില് കടന്നു. മംഗോളിയയുടെ ബാറ്റ്ദാവ മുന്കബാത്തിനെ നേരിട്ടുള്ള സെര്റുകള്ക്ക് പരാജയപ്പെടുത്തിയാണ് പ്രണോയ് ക്വാര്ട്ടറിലെത്തിയത്. സ്കോര്: 21-9, 21-12. തായ്വാന്റെ വി ചി ഹൂവിനെ കീഴടക്കിയാണ് സിന്ധു പ്രീക്വാര്ട്ടറിലെത്തിയത്. സ്കോര്: 21-10, 21-15.

ഏഷ്യന് ഗെയിംസിന്റെ പത്താം ദിവസത്തിലും കൂടുതല് മെഡലുകള് ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അമ്പെയ്ത്തില് ഇന്ത്യ മൂന്ന് മെഡലുകളുറപ്പിച്ചു. പുരുഷന്മാരുടെ വ്യക്തിഗത അമ്പെയ്ത്തില് ഓജസ് പ്രവീണും അഭിഷേക് വര്മ്മയും ഫൈനലിലെത്തിയതോടെ ഒരു സ്വര്ണവും ഒരു വെള്ളിയും ഇന്ത്യ ഉറപ്പിച്ചു. വനിതകളുടെ അമ്പെയ്ത്തില് ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നവും ഫൈനലിലെത്തിയിട്ടുണ്ട്. നിലവില് 62 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. 13 സ്വര്ണം, 24 വെള്ളി, 25 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല് നേട്ടം.

To advertise here,contact us