വെങ്കലഗുസ്തി; ഏഷ്യൻ ഗെയിംസ് റെസ്ലിങ്ങിൽ കിരൺ ബിഷ്ണോയ്ക്ക് വെങ്കലം

ഏഷ്യൻ ഗെയിംസിൽ 100 മെഡൽ ഉറപ്പിച്ച് ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 92-ാം മെഡൽ. വനിതകളുടെ 76 കിലോഗ്രാം റെസ്ലിങ്ങിൽ ഇന്ത്യയുടെ കിരൺ ബിഷ്ണോയി വെങ്കല മെഡൽ സ്വന്തമാക്കി. മംഗോളിയയുടെ അരിഞ്ഞാർഗൽ ഗൺബത്തിനെ തോൽപ്പിച്ചാണ് ഇന്ത്യൻ താരത്തിന്റെ നേട്ടം. 6-3 എന്ന സ്കോറിനാണ് കിരണിന്റെ വിജയം.

ആദ്യ പിരിയഡ് അവസാനിക്കുമ്പോൾ തന്നെ കിരൺ 3-0ത്തിന് മുന്നിലെത്തിയിരുന്നു. രണ്ടാം പിരിയഡിൽ ഇരു താരങ്ങളും മൂന്ന് പോയിന്റുകൾ നേടി. പിന്നാലെ 6-3ന് ഇന്ത്യൻ താരം വിജയിക്കുകയായിരുന്നു.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്നത്തെ ആറാം മെഡലാണിത്. ഒരു വെള്ളിയും അഞ്ച് വെങ്കലവും ഇന്ത്യൻ താരങ്ങൾ ഇന്ന് നേടി. ആകെ ഇന്ത്യയുടെ മെഡൽ 92ലേക്ക് എത്തി. ഇന്ത്യ മെഡൽ ഉറപ്പിച്ചിട്ടുള്ള ഇനങ്ങൾ കണക്കാക്കിയാൽ മെഡൽ നേട്ടം 100ലേക്ക് എത്തും.

To advertise here,contact us