മെല്ബണ്: ഓസ്ട്രേലിയന് ഓപ്പണില് ഇന്ത്യന് താരം രോഹന് ബൊപ്പണ്ണ- ഓസ്ട്രേലിയന് താരം മാത്യു എബ്ഡന് സഖ്യം ക്വാര്ട്ടര് ഫൈനലിലേക്ക് മുന്നേറി. പ്രീക്വാര്ട്ടറില് നെതര്ലന്ഡ്സിന്റെ വെസ്ലി കൂള്ഹോഫ്- ക്രൊയേഷ്യയുടെ നിക്കോള മെക്റ്റിക് സഖ്യത്തെയാണ് രണ്ടാം സീഡായ ബൊപ്പണ്ണ- എബ്ഡന് സഖ്യം പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്ക്കായിരുന്നു വിജയം. സ്കോര്: 7-6 (8), 7-6 (4).
43 yr old Bopanna keeps soaring high ⚡️ Rohan Bopanna & Mathhew Ebden advance into QF of Men's Doubles at Australian Open. The 2nd seeded Indo-Australian Express beat 14th seeds Koolhof & Mektic 7-6, 7-6. #AusOpen pic.twitter.com/2MOKVDAKSB
രോഹന് ബൊപ്പണ്ണ ആദ്യമായാണ് ഓസ്ട്രേലിയന് ഓപ്പണിന്റെ ക്വാര്ട്ടറിൽ പ്രവേശിക്കുന്നത്. ഇതോടെ ബൊപ്പണ്ണ പുരുഷ ഡബിള്സ് എടിപി റാങ്കിങ്ങില് രണ്ടാം സ്ഥാനത്തേക്ക് ഉയര്ന്നു. 43കാരനായ താരത്തിന്റെ കരിയറിലെ ഏറ്റവും ഉയര്ന്ന റാങ്കാണിത്. മാത്യു എബ്ഡനും ലോക മൂന്നാം നമ്പറിലേക്ക് ഉയര്ന്നു.
ഓസ്ട്രേലിയൻ ഓപ്പണിനിടെ പാലസ്തീൻ അനുകൂല പ്രതിഷേധം; മത്സരം തടസപ്പെട്ടു
ക്വാര്ട്ടറില് അര്ജന്റൈന് സഖ്യമായ മാക്സിമോ ഗോണ്സാലസ്- ആന്ദ്രേസ് മോള്ട്ടെനി സഖ്യത്തെയാണ് ബൊപ്പണ്ണ- എബ്ഡന് സഖ്യം നേരിടുക. ക്വാര്ട്ടര് ഫൈനലില് വിജയിച്ചാല് റാങ്കിങ്ങില് ബൊപ്പണ്ണയ്ക്ക് ഒന്നാം സ്ഥാനത്തേക്ക് ഉയരാനാകും.