മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ചരിത്രത്തിലാദ്യമായി സെമി ഫൈനലിൽ എത്തിയതിന് പിന്നാലെ രോഹൻ ബൊപ്പണ്ണയെ തേടി അപൂർവ്വ നേട്ടം. കരിയറിൽ ആദ്യമായി ബൊപ്പണ്ണ ടെന്നിസ് ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. ലോക ഒന്നാം നമ്പർ താരമാകുന്ന ഏറ്റവും പ്രായം കൂടിയ താരവുമാണ് ബൊപ്പണ്ണ. 43-ാം വയസിലാണ് താരത്തിന്റെ നേട്ടം.
ഓസ്ട്രേലിൻ താരം മാത്യു എബ്ഡെനോടൊപ്പമാണ് ബൊപ്പണ്ണ ഓസ്ട്രേലിയൻ ഓപ്പൺ സെമിയിലെത്തിയത്. പുതിയ ഡബിൾസ് റാങ്കിങ്ങിൽ എബ്ഡെൻ രണ്ടാം സ്ഥാനത്തെത്തി. ഓസ്ട്രലിയൻ ഓപ്പൺ വിജയിച്ചാൽ ബൊപ്പണ്ണയ്ക്ക് കരിയറിൽ ആദ്യമായി ഗ്രാൻഡ്സ്ലാം കിരീടം നേടാം. മുമ്പ് രണ്ട് തവണ ഗ്രാൻഡ്സ്ലാം കിരീടത്തിന് അരികിലെത്തിയെങ്കിലും ബൊപ്പണ്ണയുടെ സഖ്യം പരാജയപ്പെട്ടുപോയി.
@rohanbopanna getting to World Number 1 today after 20 years on tour in my opinion is one of the greatest stories in Indian Sport!!! @AustralianOpen #Bofors
അഞ്ചാം ഡിവിഷൻ ക്ലബിൽ നിന്ന് ലാ ലീഗാ ടോപിലേക്ക്; സ്പാനിഷ് ലീഗിൽ ജിറോണ എഫ് സിയുടെ മുന്നേറ്റ കാലം
കഴിഞ്ഞ 12 മാസത്തിൽ ബൊപ്പണ്ണ-എബ്ഡെൻ സഖ്യം മികച്ച റിസൾട്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇരുവരും യുഎസ് ഓപ്പണിന്റെ ഫൈനലിൽ എത്തിയിരുന്നു. 2023 ഫെബ്രുവരിയിൽ നടന്ന ഖത്തർ ഓപ്പണിൽ ബൊപ്പണ്ണ-എബ്ഡെൻ സഖ്യമായിരുന്നു വിജയികൾ.