'ആകാശത്തിലെ സര്പ്രൈസ്'; ജോക്കോവിച്ചിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് എം കെ സ്റ്റാലിന്

സ്പെയിനിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഇരുവരും തമ്മില് കണ്ടുമുട്ടിയത്

ചെന്നൈ: വിമാനയാത്രയ്ക്കിടെ ടെന്നിസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിനെ കണ്ടുമുട്ടിയതിന്റെ ആഹ്ളാദം പങ്കുവെച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. സ്പെയിനിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഇരുവരും തമ്മില് കണ്ടുമുട്ടിയത്.

Surprise in the skies: Met #Tennis legend @DjokerNole en route to #Spain! 🎾 pic.twitter.com/VoVr3hmk5b

ജോക്കോവിച്ചിനൊപ്പമുള്ള ചിത്രം സ്റ്റാലിനാണ് സമൂഹ മാധ്യമങ്ങളില് പങ്കുവെച്ചത്. 'ആകാശത്തിലെ സര്പ്രൈസ്. സ്പെയിനിലേക്കുള്ള യാത്രക്കിടെ ടെന്നിസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിനെ കണ്ടുമുട്ടി', എന്ന അടിക്കുറിപ്പോടെയാണ് സ്റ്റാലിന് ചിത്രം പങ്കുവെച്ചത്. ചിത്രം നിമിഷനേരം കൊണ്ട് ആരാധകര് ഏറ്റെടുക്കുകയും ചെയ്തു.

To advertise here,contact us