എന്തൊരു ഭാഗ്യം!; ഇന്ത്യന് വെല്സ് ഓപ്പണ് ടെന്നിസില് തോറ്റിട്ടും സുമിത് നാഗലിന് വിജയം

ടെന്നിസ് ഇതിഹാസം റാഫേല് നദാലിനെ മറികടന്നുള്ള നേട്ടം

കാലിഫോര്ണിയ: ഇന്ത്യന് വെല്സ് ഓപ്പണ് ടെന്നിസ് ടൂര്ണമെന്റില് ഇന്ത്യന് താരം സുമിത് നാഗലിനെ തേടി അപൂര്വ്വ നേട്ടം. യോഗ്യതാ റൗണ്ടില് പരാജയപ്പെട്ടിട്ടും നാഗലിന് ആദ്യ റൗണ്ടിലേക്ക് വിജയിക്കാന് കഴിഞ്ഞു. അതും ടെന്നിസ് ഇതിഹാസം റാഫേല് നദാലിനെ മറികടന്നുള്ള നേട്ടം. ഇന്ത്യന് വെല്സ് ഓപ്പണില് നിന്ന് നദാല് പിന്മാറിയതോടെയാണ് നാഗല് ആദ്യ റൗണ്ടിലേക്ക് പ്രവേശിച്ചത്.

ഇന്നലെ നടന്ന യോഗ്യതാ മത്സരത്തില് ദക്ഷിണ കൊറിയയുടെ ഹോങ് സിയോങ്-ചാനോട് ഇന്ത്യന് താരം പരാജയപ്പെട്ടു. എന്നാല് ആദ്യ റൗണ്ടില് കാനഡയുടെ മിലോസ് റാവോണികിനെ നേരിടേണ്ട നദാല് അപ്രതീക്ഷിതമായി പിന്മാറി. ഇതോടെ ആദ്യ റൗണ്ടില് മത്സരിക്കാന് സുമിത് നാഗലിന് വഴിയൊരുങ്ങി. നാളെ രാവിലെ 5.30ന് നടക്കുന്ന മത്സരത്തിൽ സുമിത് നാഗൽ കാനഡ താരത്തെ നേരിടും.

He is replaced in the draw by lucky loser Sumit Nagal.

ഇന്ത്യന് വെല്സില് നിന്ന് പിന്മാറേണ്ടി വന്നതില് ദുഃഖമുണ്ടെന്ന് നദാല് എക്സ് പ്ലാറ്റ്ഫോമില് കുറിച്ചു. ഈ ടൂര്ണമെന്റിനോടുള്ള തന്റെ ഇഷ്ടം എല്ലാവര്ക്കും അറിയാവുന്നതാണ്. അതുകൊണ്ടാണ് നേരത്തെ ഇവിടെ വന്ന് പരിശീലനം ആരംഭിച്ചതെന്നും നദാല് വ്യക്തമാക്കി.

It is with great sadness that I have to withdraw from this amazing tournament at Indian Wells. Everyone knows how much I love this place and how much I love to play here. That’s also one of the reasons why I came very early to the desert to practice and try to get ready. pic.twitter.com/gmvs5kfGO2

22 ഗ്രാൻഡ്സ്ലാം കിരീടങ്ങള് നേടിയ നദാല് ഏറെ നാളായി പരിക്കിന്റെ പിടിയിലാണ്. കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സ് പ്രദര്ശന മത്സരത്തില് കാര്ലോസ് അല്കാരാസിനെ നേരിട്ടിരുന്നു. വീണ്ടും കളത്തില് നിന്ന് പിന്മാറുന്നതിന് കാരണം പരിക്കാണോയെന്ന് താരം വ്യക്തമാക്കിയിട്ടില്ല.

To advertise here,contact us