അൽകാരസിന് കന്നി ഫ്രഞ്ച് ഓപ്പൺ; യുഎസ്-വിംബിൾഡൺ-ഫ്രഞ്ച് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

ജർമൻ താരമായ അലക്സാണ്ടർ സ്വെരേവിനെയാണ് അൽകാരസ് തോൽപ്പിച്ചത്

പാരീസ്: സ്പാനിഷ് ടെന്നീസ് താരം കാർലോസ് അൽകാരാസിന് 2024 ഫ്രഞ്ച് ഓപ്പൺ കിരീടം. അൽകാരാസിൻ്റെ കന്നി ഫ്രഞ്ച് ഓപ്പൺ കിരീടമാണ് ഇത്. ഗ്രാൻഡ്സ്ലാമുകളിൽ ഇത് മൂന്നാം പ്രാവശ്യമാണ് അൽകാരസ് കിരീടം നേടുന്നത്. ജർമൻ താരമായ അലക്സാണ്ടർ സ്വെരേവിനെയാണ് അൽകാരസ് തോൽപ്പിച്ചത്. 6-3, 2-6, 5-7, 6-1, 6-2 എന്നീ സെറ്റുകൾക്കാണ് അൽകാരസ് ജർമ്മൻ താരത്തെ മറികടന്നത്.

വെള്ളിയാഴ്ച്ച നടന്ന സെമിഫൈനൽ മത്സരത്തിൽ ശക്തമായ മത്സരത്തിലൂടെ ജാനിക് സിന്നറിനെ മറി കടന്നാണ് അൽകാരാസ് ഫൈനലിലെത്തിയത്. 2022 ലെ യുഎസ് ഓപ്പണിലും 2023 ലെ വിംബിൾഡണിലുമാണ് ഇതിന് മുമ്പ് കിരീടം നേടിയത്. ഫ്രഞ്ച് ഓപ്പണിലും കിരീടം നേടിയതോടെ മൂന്ന് വ്യത്യസ്ത പ്രതലങ്ങളിലും ഗ്രാൻഡ്സ്ലാം കിരീടം നേടിയ പ്രായം കുറഞ്ഞ താരമായി. തൻ്റെ മൂന്ന് ഗ്രാൻഡ് സ്ലാം കിരീടങ്ങൾക്കൊപ്പം, 11 എടിപി ടൂർ കിരീടങ്ങളും അൽകാരാസ് നേടിയിട്ടുണ്ട്, 2022 ൽ പിഐഎഫ് എടിപി റാങ്കിംഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം നമ്പറുകാരനായി.

പാക് പേസിൽ തകർന്നടിഞ്ഞ് ഇന്ത്യ; വിജയ ലക്ഷ്യം 120 റൺസ് മാത്രം

To advertise here,contact us