പാരിസ് ഒളിംപിക്സ്: പി വി സിന്ധുവും ശരത് കമലും ഇന്ത്യൻ പതാകയേന്തും

ഷൂട്ടർ ഗഗൻ നാരംഗ് ഇന്ത്യൻ ടീമിനെ നയിക്കും.

ഡൽഹി: പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ബാഡ്മിന്റൺ താരം പി വി സിന്ധുവും ടേബിൾ ടെന്നീസ് താരം എ ശരത് കമലും ഇന്ത്യൻ പതാകയേന്തും. ലണ്ടൻ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവ് ഷൂട്ടർ ഗഗൻ നാരംഗ് ഇന്ത്യൻ ടീമിനെ നയിക്കും. ജൂലൈ 26 മുതല് ആഗസ്റ്റ് 11വരെയാണ് പാരിസിൽ ഒളിംപിക്സ് നടക്കുക.

ഇത്തവണത്തെ ഒളിംപിക്സിൽ മെഡൽ നിലയിൽ രണ്ടക്കം കടക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം. കഴിഞ്ഞ തവണ ടോക്കിയോയിൽ നടന്ന ഒളിംപിക്സിൽ ഇന്ത്യൻ സംഘം ഏഴ് മെഡലുകൾ നേടിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 107 മെഡലുകൾ സ്വന്തമാക്കിയിരുന്നു.

യൂനിസ് ഖാന്റെ ഫിറ്റ്നസ് കാണൂ; ആവശ്യവുമായി ആരാധകർ

2019ൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 70 മാത്രമായിരുന്നു. വൻകരമേളയിലെ വമ്പൻനേട്ടം ലോകവേദിയിലും ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം.

To advertise here,contact us