ക്ലാസിക് പോരില്‍ നദാല്‍ വീണു; പാരിസില്‍ വിജയം ജോക്കോവിച്ചിനൊപ്പം

രണ്ടാം റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സ്പാനിഷ് ഇതിഹാസം പരാജയം വഴങ്ങിയത്

പാരിസ്: ഒളിംപിക്‌സ് പുരുഷ ടെന്നിസ് സിംഗിള്‍സിലെ സൂപ്പര്‍ പോരാട്ടത്തില്‍ റാഫേല്‍ നദാലിനെ തോല്‍പ്പിച്ച് നൊവാക് ജോക്കോവിച്ച്. രണ്ടാം റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സ്പാനിഷ് ഇതിഹാസം പരാജയം വഴങ്ങിയത്. 6-1, 6-4 എന്ന സ്‌കോറിന് വിജയം പിടിച്ചെടുത്ത സെര്‍ബിയന്‍ സൂപ്പര്‍ താരം മൂന്നാം റൗണ്ടിലേക്ക് കടന്നു.

റോളണ്ട് ഗാരോസില്‍ ഒരു മണിക്കൂറും 43 മിനിറ്റും നീണ്ട മത്സരത്തിനൊടുവിലാണ് ജോക്കോവിച്ച് വിജയം നേടിയത്. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ ജോക്കോവിച്ചിന് രണ്ടാം സെറ്റ് നേടാന്‍ അല്‍പ്പം വിയര്‍ക്കേണ്ടിവന്നു. 0-4 എന്ന നിലയില്‍ നിന്ന് 4-4 എന്ന സ്‌കോറിലേക്ക് പൊരുതി കയറി ജോക്കോവിച്ചിന് വെല്ലുവിളി ഉയര്‍ത്താന്‍ നദാലിന് സാധിച്ചു. എന്നാല്‍ അടുത്ത രണ്ട് ഗെയിമുകളും നേടി ജോക്കോ മത്സരം സ്വന്തമാക്കി.

R4FAAquí, tu huella permanecerá para la eternidad 🧡-R4FAIci, ta trace restera pour l'éternité 🧡On se retrouve au double ! 🫡🎨 @muvergraphics#Paris2024 pic.twitter.com/kL0Bb6RbH0

രണ്ട് ഇതിഹാസങ്ങളും നേര്‍ക്കുനേര്‍ വന്ന 60-ാമത്തെ മത്സരമായിരുന്നു ഇത്. സെര്‍ബിയന്‍ താരം 31 മത്സരങ്ങളില്‍ വിജയം സ്വന്തമാക്കിയപ്പോള്‍ 29 തവണ വിജയം നദാല്‍ സ്വന്തമാക്കി. റോളണ്ട് ഗാരോസില്‍ 117 മത്സരങ്ങളില്‍ നദാലിന്റെ അഞ്ചാം തോല്‍വിയാണിത്. ഇതില്‍ മൂന്ന് തവണയും ജോക്കോവിച്ചിനോടാണ് തോല്‍വി വഴങ്ങിയത്.

To advertise here,contact us