ഒളിംപിക്സില് അയോഗ്യയാക്കിയ നടപടി; വിനേഷ് ഫോഗട്ടിന്റെ ഹര്ജിയില് വിധി ഇന്നില്ല

വെള്ളി മെഡല് നല്കണമെന്ന ആവശ്യവുമായാണ് താരം കായിക കോടതിയെ സമീപിച്ചത്

പാരിസ്: ഒളിംപിക്സില് അയോഗ്യയാക്കപ്പെട്ട ഇന്ത്യന് വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ അപ്പീലില് ഉത്തരവ് ഇന്നില്ല. അയോഗ്യയാക്കപ്പെട്ട നടപടിക്കെതിരെ വിധി പ്രസ്താവിക്കുന്നത് അന്താരാഷ്ട്ര കായിക പരിഹാര കോടതി നാളത്തേക്കാണ് നീട്ടിയത്. ഇന്ത്യന് സമയം നാളെ വൈകിട്ട് 9.30നുള്ളില് തീരുമാനം ഉണ്ടാകും.

ഗുസ്തി ഫൈനലിലെ അയോഗ്യതയ്ക്കെതിരെ ഫോഗട്ട് നല്കിയ അപ്പീല് കായിക തര്ക്ക പരിഹാര കോടതി ഇന്ന് രാത്രി 9.30ന് പരിഗണിക്കുമെന്നായിരുന്നു വിവരം. ആര്ബിട്രേറ്റര്ക്ക് സമയം നീട്ടി നല്കിയിരിക്കുകയാണ് കായിക കോടതി.

CAS has extended the deadline on Vinesh Phogat's appeal until August 13. We will have to wait until after the Paris Olympics. #VineshPhogat #ParisOlympics2024 https://t.co/1JLqILutex

വിനേഷ് ഫോഗട്ടിന്റെ വാദം ഇന്നലെ പൂർത്തിയായിരുന്നു. ഒളിംപിക്സ് മത്സരങ്ങൾ അവസാനിക്കുന്നതിന് മുമ്പ് തന്നെ വിധി ഉണ്ടാകുമെന്നും അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷമാവും വിധിയെന്നും അന്താരാഷ്ട്ര ഒളിംപിക് ഫെഡറേഷൻ പ്രസിഡന്റ് തോമസ് ബാക് ഇന്നലെ പ്രതികരിച്ചിരുന്നു.

ഒളിംപിക്സില് അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് വിനേഷ് ഫോഗട്ട് നേരത്തെ കായിക തര്ക്ക പരിഹാര കോടതിയെ സമീപിച്ചിരുന്നു. വെള്ളി മെഡല് നല്കണമെന്ന ആവശ്യവുമായാണ് താരം കായിക കോടതിയെ സമീപിച്ചത്. പാരിസ് ഒളിംപിക്സിൽ ഫൈനൽ നടക്കാനിരിക്കെയാണ് ഇന്ത്യന് താരത്തെ അയോഗ്യയായി പ്രഖ്യാപിച്ചത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചത്. എന്നാൽ ഫൈനൽ തലേന്ന് നടത്തിയ ഭാരപരിശോധനയിൽ താരത്തിന്റെ ശരീരത്തിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തുകയായിരുന്നു. വിനേഷ് ഫോഗട്ടിന്റെ അയോഗ്യത അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ ഗുസ്തിയിൽ നിന്ന് താരം വിരമിക്കൽ പ്രഖ്യാപനവും നടത്തി.

To advertise here,contact us