'ഒരു അമ്മയ്ക്ക് മാത്രം പറയാന് കഴിയുന്ന വാക്കുകള്'; നീരജിന്റെ അമ്മയെ പുകഴ്ത്തി ഷുഹൈബ് അക്തര്

നീരജിന്റെ അമ്മയുടെ വാക്കുകള് സോഷ്യല് മീഡിയയിലും അന്താരാഷ്ട്ര മാധ്യമങ്ങളില് വരെയും ഏറെ ചര്ച്ച ചെയ്യപ്പെട്ടിരുന്നു

ഇസ്ലാമാബാദ്: ഇന്ത്യയുടെ ജാവലിന് ത്രോ താരം നീരജ് ചോപ്രയുടെ അമ്മ സരോജ ദേവിയെ പുകഴ്ത്തി പാകിസ്താന് മുന് താരം ഷുഹൈബ് അക്തര്. പാരിസ് ഒളിംപിക്സില് തന്റെ മകനെ പിന്തള്ളി സ്വര്ണം നേടിയ പാകിസ്താന് താരം അര്ഷാദ് നദീമും തനിക്ക് മകനെ പോലെയാണെന്നായിരുന്നു നീരജിന്റെ അമ്മയുടെ വാക്കുകള്. ഈ പ്രതികരണം സോഷ്യല് മീഡിയയിലും അന്താരാഷ്ട്ര മാധ്യമങ്ങളില് വരെയും ഏറെ ചര്ച്ച ചെയ്യപ്പെട്ടിരുന്നു.

ഇതിനുപിന്നാലെയാണ് നീരജിന്റെ അമ്മയുടെ വാക്കുകളെ പ്രശംസിച്ച് അക്തര് രംഗത്തെത്തിയത്. ഇത് ഒരു അമ്മയ്ക്ക് മാത്രം പറയാന് കഴിയുന്ന വാക്കുകളാണെന്നാണ് അക്തര് പറഞ്ഞത്. എക്സ് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

"Gold jis ka hai, wo bhi hamara he larka hai". Yeh baat sirf aik maa he keh sakti hai. Amazing.

92.97 മീറ്റര് എറിഞ്ഞ് ഒളിംപിക് റെക്കോര്ഡോടെയാണ് അര്ഷാദ് സ്വര്ണം നേടിയത്. 89.45 മീറ്റര് എറിഞ്ഞാണ് നീരജ് വെള്ളി ഉറപ്പിച്ചത്. ഇതിനുപിന്നാലെയാണ് മകന് പാരിസ് ഒളിംപിക്സില് വെള്ളിമെഡല് നേടിയതില് തങ്ങള് സന്തുഷ്ടരാണെന്നും സ്വര്ണം നേടിയ അര്ഷദ് നദീമും തന്റെ മകനാണെന്നുമായിരുന്നു സരോജ ദേവി പറഞ്ഞത്.

To advertise here,contact us