ക്വീന്സ്ലാന്ഡ്: ഉസൈന് ബോള്ട്ടടക്കമുള്ള താരങ്ങള് വേഗത കൊണ്ട് ലോകത്തെ ഞെട്ടിച്ചിട്ടുള്ളവരാണ്. ആ ലിസ്റ്റിലെ അവസാനത്തെ എന്ട്രി ഒരു പതിനാറുകാരൻ്റേതാണ്. ഗൗട്ട് ഗൗട്ട് എന്ന സുഡാനി വംശജനായ ഓസ്ട്രേലിയക്കാരനാണ് വേഗരാജാവ് ഉസൈന് ബോള്ട്ടിനെ ഓര്മ്മിപ്പിക്കുംവിധം പ്രകടനം കാഴ്ച വെച്ചത്.
ഓസ്ട്രേലിയയില് നടന്ന അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പിലാണ് ഗൗട്ട് വേഗത കൊണ്ട് വിസ്മയിപ്പിച്ചത്. 100 മീറ്റര് മത്സരത്തില് 10.2 സെക്കന്ഡുകളിലാണ് താരം ഫിനിഷിങ് ലൈന് തൊട്ടത്. ജമൈക്കന് ഇതിഹാസം ഉസൈന് ബോള്ട്ടിന്റെ ലോക റെക്കോര്ഡിന് തൊട്ടടുത്തെത്താന് ഗൗട്ടിന് സാധിച്ചു. 9.58 സെക്കന്ഡാണ് ബോള്ട്ടിന്റെ റെക്കോര്ഡ്.
Read about a 16-year-old Sudanese kid in Australia who ran 100m in 10.2 seconds this year. Found the footage— freakin ridiculous. pic.twitter.com/Bz8tYuPkeK
ആദ്യത്തെ 40 മീറ്റര് ദൂരം മാത്രമാണ് കൂടെ മത്സരിച്ചവര്ക്ക് ഗൗട്ടിനൊപ്പം നിൽക്കാൻ സാധിച്ചത്. പിന്നീടുള്ള 60 മീറ്റര് ഗൗട്ടിനൊപ്പം എത്താന് ആര്ക്കും സാധിച്ചില്ല. ആവേശമുണര്ത്തുന്ന മത്സരത്തിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലാണ്. ഇതിനുപിന്നാലെ ഗൗട്ടിനെ പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. ബോള്ട്ടിനെ ഓര്മ്മിപ്പിക്കുന്നുവെന്നും അടുത്ത ബോള്ട്ട് ആണെന്നുമെല്ലാമാണ് കമന്റുകള്.