യു എസ് ഓപൺ ടെന്നിസ്; വനിത സിംഗിൾസിൽ ആര്യന സബലെങ്കയ്ക്ക് കിരീടം

ആര്യനയുടെ കരിയറിലെ മൂന്നാമത്തെ ഗ്രാൻഡ്സ്ലാം കിരീടമാണിത്

യു എസ് ഓപൺ ടെന്നിസ് വനിത സിംഗിൾസിൽ ബെലറൂസ് താരം ആര്യന സബലെങ്കയ്ക്ക് കിരീടം. ഫൈനലിൽ അമേരിക്കൻ താരം ജെസീക്ക പെഗുലയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ആര്യന കിരീടം സ്വന്തമാക്കിയത്. സ്കോർ 7-5, 7-5. കഴിഞ്ഞ വർഷം ഫൈനലിൽ അമേരിക്കൻ താരം കൊക്കോ ഗോഫിനോട് പരാജയപ്പെട്ട ആര്യനയ്ക്ക് കിരീടം നഷ്ടമായിരുന്നു. എന്നാൽ ഇത്തവണ മറ്റൊരു അമേരിക്കൻ താരത്തെ പരാജയപ്പെടുത്തി സബലെങ്ക യു എസ് ഓപൺ സ്വന്തമാക്കി. ആര്യനയുടെ കരിയറിലെ മൂന്നാമത്തെ ഗ്രാൻഡ്സ്ലാം കിരീടമാണിത്.

പലതവണ താൻ യു എസ് ഓപൺ കിരീടത്തിന് അരികിൽ എത്തിയിട്ടുണ്ടെന്നും എന്നാൽ ഒടുവിൽ തനിക്ക് ആ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞിരിക്കുന്നുവെന്നും ആര്യന പ്രതികരിച്ചു. സ്വപ്നങ്ങൾ നേടിയെടുക്കാൻ കഠിനമായി ശ്രമിക്കണം. ഒരിക്കലും കീഴടങ്ങരുത്. ഇപ്പോൾ സ്വന്തം നേട്ടത്തിൽ തനിക്ക് അഭിമാനമുണ്ടെന്നും ആര്യന വ്യക്തമാക്കി.

ഔട്ടായത് വിശ്വസിക്കാൻ കഴിയാതെ റിയാൻ പരാഗ്; താരത്തെ കബളിപ്പിച്ച് യാഷ് ദയാലിന്റെ പന്ത്

2021ലും 2022ലും യു എസ് ഓപണിൽ സെമിയിൽ പരാജയപ്പെട്ട താരമാണ് ആര്യന സബലെങ്ക. കഴിഞ്ഞ തവണ ഫൈനലിൽ എത്തിയെങ്കിലും കിരീട നേട്ടത്തിന് ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വന്നു. 2023ലും 2024ലും ഓസ്ട്രേലിയൻ ഓപൺ കിരീടങ്ങൾ നേടിയതാണ് ആര്യനയുടെ കരിയറിലെ മറ്റ് ഗ്രാൻഡ്സ്ലാമുകൾ.

To advertise here,contact us