ലോകം കാത്തിരുന്ന ഇടിക്കൂട്ടിലെ പോരാട്ടത്തിൽ ഇതിഹാസ താരം മൈക്ക് ടൈസണിന് തോൽവി. പ്രോബ്ലം ചൈല്ഡ് എന്ന അപരനാമമുള്ള ജേക്ക് പോളാണ് ഇടിക്കൂട്ടിലെ ഇതിഹാസതാരമായ ടൈസണെ തോൽപ്പിച്ചത്. 80-72, 79-73, 79-73 സ്കോറുകൾക്കായിരുന്നു വിജയം. പ്രായത്തിന്റെ അവശതകൾ മറയ്ക്കാതെയായിരുന്നു ടൈസൺ റിങ്ങിൽ എതിരാളിയെ നേരിട്ടത്. നീണ്ട ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൂടിയാണ് ടൈസൺ ഇടിക്കൂട്ടില് തിരിച്ചെത്തുന്നത്. യു എസിലെ ടെക്സസ് എടി ആന്ഡ് ടി സ്റ്റേഡിയത്തിലായിരുന്നു സൗഹൃദ മത്സരം നടന്നത്.
A ringside look at #PaulTyson 👀 pic.twitter.com/WZlzvJ7gKX
58 വയസ്സാണ് ടൈസന്റെ നിലവിലെ പ്രായം. 27 വയസ്സാണ് ജേക്ക് പോളിന്. മുമ്പ് യൂട്യൂബറും നടനുമായിരുന്നു പോൾ. 2005ലായിരുന്നു ടൈസന്റെ അവസാന പ്രൊഫഷണല് പേരാട്ടം. പിന്നീട് തിരിച്ചുവരാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അനാരോഗ്യം തടസ്സമായി നിന്നു. ആരാധകർ ഏറെ ആഗ്രഹിച്ച ഈ തിരിച്ചുവരവിൽ ടൈസന് 20 മില്യൺ ഡോളർ പ്രതിഫലം നൽകുന്നതായും റിപ്പോർട്ടുണ്ട്. ഇന്ത്യൻ മൂല്യത്തില് നോക്കിയാല് ഏകദേശം 169 കോടി രൂപയോളം വരും. മത്സരത്തിൽ വിജയിച്ച ജേക്ക് പോളിന് 40 മില്യൺ ഡോളറും, അഥവാ 338 കോടി രൂപ.
Content Highlights: Mike Tyson vs Jake Paul Historic Fight