ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി: ജപ്പാനെ തോൽപിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം ഫൈനലിൽ

ഫൈനലിൽ കരുത്തരായ ചൈനയാണ് ഇന്ത്യയുടെ എതിരാളി

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ പോരാട്ടത്തിൽ ജപ്പാനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം ഫൈനലിൽ കടന്നു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം അവസാന ക്വാർട്ടറിലാണ് ഇന്ത്യ തങ്ങളുടെ രണ്ട് ഗോളുകളും നേടിയത്.

48-ാം മിനിറ്റിൽ നവനീത് കൗറിലൂടെയായിരുന്നു ആദ്യ ഗോൾ. പെനാൽറ്റി സ്ട്രോക്ക് താരം ഗോളാക്കി മാറ്റുകയായിരുന്നു. സമനില പിടിക്കാൻ ജപ്പാൻ ശക്തമായി തിരിച്ചടിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം മികച്ചുനിന്നു. 56-ാം മിനിറ്റിൽ ലാൽറംസിയാമിയും ഗോൾ നേടിയതോടെ ലീഡ് രണ്ടാക്കി. വിജയത്തോടെ ഇന്ത്യ ഫൈനലിലേക്ക് പ്രവേശിച്ചു. ഫൈനലിൽ കരുത്തരായ ചൈനയാണ് ഇന്ത്യയുടെ എതിരാളി. സെമിയിൽ മലേഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചൈന തോൽപ്പിച്ചത്. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം ജപ്പാനും മലേഷ്യയും തമ്മിൽ നടക്കും.

Content Highlights: Women’s Asian Champions Trophy 2024: Navneet, Lalremsiami score as India beats Japan to enter final

To advertise here,contact us