ചെസ് രാജാവ് വിവാഹിതനായി; വിക്ടോറിയ ഇനി കാൾസണിന്റെ രാജ്ഞി

ഓസ്ലോയിലെ ഹോൾമെൻകോളൻ ചാപ്പലിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്

മുൻ ലോക ചെസ് ചാമ്പ്യനും ചെസ് ചരിത്രത്തിലെ ഇതിഹാസവുമായ മാഗ്നസ് കാൾസൺ വിവാഹിതനായി. ഒന്നാം റാങ്ക് ചെസ് താരമായ കാൾസൺ തന്റെ കാമുകിയായിരുന്ന എല്ലാ വിക്ടോറിയ മലോണിനെയാണ് വിവാഹം കഴിച്ചത്. ഓസ്ലോയിലെ ഹോൾമെൻകോളൻ ചാപ്പലിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

ഒസ്ലോയിൽ ഒരു ഗ്രാൻഡ് ഫൈവ് സ്റ്റാർ ഹോട്ടലിൽ നടന്ന പരിപാടിയിൽ കായിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. നോർവീജിയക്കാരിയായ അമ്മയുടെയും അമേരിക്കക്കാരനായ അച്ഛന്‍റെയും മകളായ എല്ലാ വിക്ടോറിയ ഒസ്ലോയിലും യു എസിലുമായാണ് വളർന്നത്. നിലവിൽ സിംഗപ്പൂരിലാണ് 24 കാരിയായ എല്ലായുടെ താമസം.

Magnus Carlsen and Ella Victoria Malone got married at Holmenkollen Chapel photo https://t.co/RL9x9yRuX9 #Chess #carlsen pic.twitter.com/iWa1mV0hBE

കഴിഞ്ഞ വർഷം ജർമ്മനിയിൽ നടന്ന ഫ്രീസ്റ്റൈൽ ചെസ് ചലഞ്ചർ ഇവൻ്റിനിടെ നോർവേക്കാരനായ കാൾസൺ എല്ലായുമായുള്ള ബന്ധം പരസ്യമാക്കിയിരുന്നു. 34 കാരനാണ് കാൾസൺ.

Content Highlights; Magnus Carlsen marries Ella Victoria Malone with Netflix crew present

To advertise here,contact us