ഭക്ഷണത്തിൽ വിഷം കലർത്തി അപായപ്പെടുത്താൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ജോക്കോവിച്ച്

2022 ൽ നടന്ന ഗൂഢാലോചനയെ പറ്റിയാണ് ടെന്നീസ് താരത്തിന്‍റെ വെളിപ്പെടുത്തല്‍

തനിക്കെതിരെ 2022 ൽ നടന്ന ഗൂഢാലോചനയെ പറ്റിയുള്ള വെളിപ്പെടുത്തലുമായി ടെന്നീസ് ഇതിഹാസ താരം നൊവാക് ജോക്കോവിച്ച്. ഓസ്ട്രേലിയന്‍ ഓപ്പൺ മത്സരത്തിന് തയാറെടുക്കുന്നതിനിടെയാണ് താരത്തിന്‍റെ തുറന്നുപറച്ചിൽ. 2022 ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനായി മെൽബണിൽ എത്തിയപ്പോൾ ഹോട്ടലിൽ വിഷം കലർത്തിയ ഭക്ഷണം നൽകിയതായി ജോക്കോവിച്ച് ആരോപിച്ചു.

കോവിഡ് വാക്സിൻ എടുക്കാത്തതിനെ തുടർന്ന് ഓസ്ട്രേലിയ വിസ നിഷേധിച്ചതിനെ തുടർന്ന് താരത്തിന് അന്ന് ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. വിസ റദ്ദാക്കിയ ഓസ്ട്രേലിയൻ ഭരണകൂടത്തിന്‍റെ നടപടിയെ ചോദ്യം ചെയ്ത് താരം അവിടെ തന്നെ തുടർന്നപ്പോൾ താമസിച്ച ഹോട്ടലിൽ നിന്നാണ് വിഷ ബാധയേറ്റതെന്നാണ് താരം പറയുന്നത്.

Also Read:

Other Sports
ചെസ് രാജാവ് വിവാഹിതനായി; വിക്ടോറിയ ഇനി കാൾസണിന്റെ രാജ്ഞി

‘സെർബിയയിൽ തിരിച്ചെത്തി നടത്തിയ പരിശോധനയിലാണ് ഞാൻ ഇത് കണ്ടെത്തിയത്. അപ്രതീക്ഷിതമായി ചില ആരോഗ്യപ്രശ്നങ്ങൾ അലട്ടിയത് മൂലമായിരുന്നു പരിശോധന. ഞാൻ ഇത് ആരോടും പറഞ്ഞില്ല. ശരീരത്തിൽ ഉയർന്ന അളവിൽ മെറ്റലിന്‍റെയും ഈയത്തിന്‍റെയും മെർക്കുറിയുടെയും സാന്നിധ്യം കണ്ടെത്തി. ഇതോടെ വിഷം ഉള്ളിൽ ചെന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു,' ജോക്കോവിച്ച് പറഞ്ഞു. എന്നാൽ ഇത് ആ ഹോട്ടലിൽ നിന്ന് തന്നെയാണോ എന്ന ചോദ്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടില്ലെങ്കിലും വിഷം ഉള്ളിലെത്താൻ അന്ന് വേറെ സാധ്യതകൾ താന്‍ കാണുന്നില്ലെന്നും ജോക്കോവിച്ച് കൂട്ടിച്ചേര്‍ത്തു.

Also Read:

Cricket
കടൽകാക്കയിൽ തട്ടി ഫോറാകാനുള്ള പന്ത് സിക്സറിലേക്ക്, പരിക്ക് പറ്റിയതിൽ സങ്കടപ്പെട്ട് ഇംഗ്ലീഷ് ബാറ്റർ; വീഡിയോ

അതേ സമയം 11ാം ഓസ്ട്രേലിയന്‍ ഓപ്പണും 25ാം ഗ്രാന്‍ഡ് സ്ലാം കിരീടവുമാണ് ജോക്കോവിച്ച് ഇ ത്തവണ ലക്ഷ്യം വെക്കുന്നത്. ഞായറാഴ്ച മുതലാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ തുടങ്ങുന്നത്. പരിക്ക് മൂലവും മറ്റും കഴിഞ്ഞ സീസണിൽ താരത്തിന് മികച്ച പ്രകടനം കാഴ്ച വെക്കാനായിരുന്നില്ല.

Content Highlights: Novak Djokovic claims, he was poisoned through food in 2022 in Australia

To advertise here,contact us