ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് നീരജ് ചോപ്ര വിവാഹിതനായി; വധു ഹിമാനി മോർ

ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചെന്ന് നീരജ്

ഒളിംപിക്സ് ജാവലിൻ ത്രോയിൽ രണ്ട് തവണ മെഡൽ നേടിയ ഇന്ത്യൻ താരം നീരജ് ചോപ്ര വിവാഹിതനായി. സമൂഹമാധ്യമങ്ങളിലൂടെ നീരജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങളും നീരജ് പോസ്റ്റുചെയ്തിട്ടുണ്ട്. ഹിമാനി മോർ ആണ് നീരജിന്റെ ജീവിതപങ്കാളി. ടെന്നിസ് താരവും അമേരിക്കയിലെ സൗത്ത്ഈസ്റ്റേൺ ലുയീസിയാന യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയുമാണ് ഹിമാനി മോർ.

'ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് എത്തിക്കുകയും ഒന്നിപ്പിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി പറയുന്നു. ഏറെ സന്തോഷത്തോടെ നീരജ്, ഹിമാനി.' സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങള്‍ക്കൊപ്പം നീരജ് ചോപ്ര കുറിച്ചു.

Also Read:

Cricket
'പാകിസ്താന്റെ ​ഗ്രൗണ്ടിൽ അവർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ'; പ്രതികരിച്ച് ക്രെയ്​ഗ് ബ്രാത്ത്‍വൈറ്റ്

2020ൽ ടോക്കിയോ ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ നീരജ് രാജ്യത്തിനായി സ്വർണ മെഡൽ നേട്ടം സ്വന്തമാക്കിയിരുന്നു. പിന്നാലെ 2024ൽ പാരിസ് ഒളിംപിക്സിൽ നീരജിന്റെ നേട്ടം വെള്ളി മെഡൽ ആയിരുന്നു.

Content Highlights: Neeraj Chopra ties the knot with tennis player Himani Mor

To advertise here,contact us