നീന്തിയെടുക്കുമോ സ്വർണങ്ങൾ; സാജനിൽ പ്രതീക്ഷ വെച്ച് കേരളം; നാഷണൽ ഗെയിംസ് ഉദ്ഘാടനം ഇന്ന്

ദേശീയ ഗെയിംസില്‍ കേരളത്തിന് വേണ്ടി ഏറ്റവും അധികം മെഡല്‍ നേടിയ താരമാണ് സജന്‍ പ്രകാശ്

ദേശീയ ഗെയിംസില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയായി നീന്തല്‍ താരം സജന്‍ പ്രകാശ് നാളെ ഇറങ്ങും. പുരുഷ വിഭാഗം 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫൈ സ്റ്റ്‌റോക്ക് എന്നീ മത്സരങ്ങളിലാണ് സജന്‍ മത്സരിക്കുന്നത്. ദേശീയ ഗെയിംസില്‍ കേരളത്തിന് വേണ്ടി ഏറ്റവും അധികം മെഡല്‍ നേടിയ താരമാണ് സജന്‍ പ്രകാശ്.

ഇത് കൂടാതെ ഡസനോളം മറ്റ് മൽസരങ്ങളും നാളെയുണ്ട്. 5x5 വനിതാ ബാസ്‌ക്കറ്റ്‌ബോളിളും കേരളം നാളെ ഇറങ്ങും. ഉത്തര്‍പ്രദേശ് ആണ് എതിരാളി. വൈകീട്ട് 5 മണിക്കാണ് മത്സരം. ഇന്ന് നടക്കേണ്ടിയിരുന്നു കേരളത്തിന്റെ മത്സരം ദേശീയ ഗെയിംസിന്റെ ഉദ്ഘാടനം കാരണം പുനര്‍ക്രമീകരിക്കുകയായിരുന്നു.

Also Read:

Other Sports
ഇന്ത്യന്‍ താരത്തിന് കൈകൊടുത്തില്ല; ഉസ്‌ബെക്കിസ്താന്‍ താരത്തിനെതിരെ വിമർശനം; മതപരമായ കാരണങ്ങളെന്ന് വിശദീകരണം

വോളിബോളില്‍ പുരുഷ വനിതാ ടീമുകളും നാളെ മത്സരിക്കും. ഹല്‍ദ്വാനിയിലെ ശിവലിഖ് ഹാളില്‍ നടക്കുന്ന മത്സരത്തില്‍ വനിതാ ടീം 12 മണിക്ക് ബംഗാളിനെയും പുരുഷ ടീം വൈകീട്ട് 8.30 ന് സര്‍വീസസിനെയും നേരിടും. പുരുഷ വിഭാഗം ഖോഖോയില്‍ രണ്ടാം മത്സരത്തിന് ഇറങ്ങുന്ന കേരളം മഹാരാഷ്ട്രയെ നേരിടും. രാവിലെ 9 മണിക്കാണ് മത്സരം. വനിതാ വിഭാഗം ബീച്ച് ഹാന്‍ബോളില്‍ വിജയം തുടരുന്ന കേരള ടീം മൂന്നാം മത്സരത്തില്‍ ബംഗാളിനെ നേരിടും.

വനിതാ പുരുഷ റഗ്ബിയിലും കേരളം മത്സരിക്കും. പുരുഷ വിഭാഗത്തില്‍ മഹാരഷ്ട്രയും വനിതാ വിഭാഗത്തില്‍ ബംഗാളുമാണ് എതിരാളി.പ്രദര്‍ശന മത്സരമായി കളരിയും നാളെ ആരംഭിക്കും. വനിതാ പുരുഷ വിഭാഗം സ്വാഡ് സ്വാഡ്, മെയ്പയറ്റ്, ചുവടുകള്‍, ഉറുമിയും ഷീള്‍ഡ്, ഉറുമി വീശല്‍, വനിതാ വിഭാഗം കൈപ്പെരു നിരായുധ പോരാട്ടം, പുരുഷ വിഭാഗം ലോങ് സ്റ്റാഫ് ഫൈറ്റ് എന്ന്നീ മത്സരങ്ങളില്‍ കേരളം മത്സരിക്കും. 10 മീറ്റർ എംടിആർ എയർ റൈഫിളിൽ വിദർശ കെ വിനോദ് മത്സരിക്കും. വുഷു ഇനത്തിലും കേരളത്തിന് മത്സരമുണ്ട്.

അതേ സമയം 38-ാം ദേശീയ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകീട്ടാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ദേശീയ ഗെയിംസിന്റെ മുഖ്യ വേദിയാണ് ദെഹ്‌റാദൂണ്‍ പട്ടണത്തില്‍ നിന്ന് ഏഴുകിലോമീറ്റര്‍ അകലെയുള്ള മഹാറാണാ പ്രതാപ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്. ഇവിടെയുള്ള രാജീവ്ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം.

Content Highlights: kerala in national games dehradun 2025

To advertise here,contact us