നീന്തലില്‍ പൊന്നണിഞ്ഞ് ഹര്‍ഷിത ജയറാം; ദേശീയ ഗെയിംസില്‍ കേരളത്തിന് രണ്ടാം സ്വര്‍ണം

നേരത്തെ പുരുഷ വിഭാഗം നീന്തലില്‍ കേരളത്തിനായി സജന്‍ പ്രകാശ് ഇരട്ട വെങ്കലം നേടിയിരുന്നു

ദേശീയ ഗെയിംസില്‍ കേരളത്തിന് രണ്ടാം സ്വര്‍ണം. വനിത വിഭാഗം നീന്തലിലാണ് കേരളം വീണ്ടും സ്വര്‍ണമെഡല്‍ നേടിയത്. വനിതകളുടെ 200 മീറ്റര്‍ ബെസ്റ്റ് സ്‌ട്രോക്കില്‍ ഹര്‍ഷിത ജയറാമാണ് സ്വര്‍ണമണിഞ്ഞത്. 2.42.38 മിനിറ്റിലാണ് താരം ഒന്നാമതായി ഫിനിഷ് ചെയ്തത്. നേരത്തെ പുരുഷ വിഭാഗം നീന്തലില്‍ കേരളത്തിനായി സജന്‍ പ്രകാശ് ഇരട്ട വെങ്കലം നേടിയിരുന്നു.

"GOLD RUSH CONTINUES!Harshitha Jayaram makes a splash, winning GOLD in the 200m Breaststroke event with a timing of 2:42:38!Kerala's second gold medal at the National Games! Congratulations, Harshitha! #HarshithaJayaram #Swimming #GoldMedal #NationalGames #TeamKerala" pic.twitter.com/GxgVqiXScg

Harshitha Jayaram proudly holds the GOLD MEDAL, marking Kerala’s SECOND GOLD in the 38th National Games!#HarshithaJayaram #GoldMedal #38thNationalGames #TeamKerala” pic.twitter.com/O4zuF4Y8uo

ഗെയിംസിന്റെ രണ്ടാം ദിനമായ ഇന്ന് കേരളം ആദ്യ സ്വര്‍ണമെഡലും കരസ്ഥമാക്കിയിരുന്നു. നേരത്തെ വനിതകളുടെ ഭാരോദ്വഹനത്തിലാണ് കേരളം ആദ്യ സ്വര്‍ണം നേടിയത്. സുഫ്ന ജാസ്മിനാണ് സ്വര്‍ണം നേടിയത്. വനിതകളുടെ 45കിലോ വിഭാഗത്തിലാണ് നേട്ടം.

Also Read:

Other Sports
നാഷണൽ ഗെയിംസ് 2025; സുഫ്‌നയിലൂടെ കേരളത്തിന് ആദ്യ സ്വർണം

അതേസമയം തുടര്‍ച്ചയായ രണ്ട് വിജയങ്ങളുമായി കേരളത്തിന്റെ വനിതാ ബാസ്‌കറ്റ് ബോള്‍ ടീം സെമി ഫൈനലിലേക്ക് മുന്നേറി. പുരുഷ ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ മണിപ്പൂരിനെ വീഴ്ത്തി കേരളം വിജയ തുടക്കമിട്ടു. ബീച്ച് ഹാന്‍ഡ് ബോളില്‍ കേരളം മെഡല്‍ ഉറപ്പിക്കുകയും ചെയ്തു. അസമിനെ തോല്‍പ്പിച്ചാണ് കേരളം ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.

Content Highlights: Harshitha Jayaram bags gold for Kerala from the National Games swimming pool

To advertise here,contact us