'പരാമർശം പിൻവലിച്ചില്ലെങ്കിൽ മെഡലുകൾ കടലിലെറിയും'; കായികമന്ത്രി അബ്ദുറഹ്‌മാനെതിരെ ദേശീയ ഗെയിംസ് താരങ്ങൾ

ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ മ​ന്ത്രി പ​രാ​മ​ർ​ശം പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ മെ​ഡ​ലു​ക​ൾ ക​ട​ലി​ലെ​റി​യു​മെ​ന്ന് ബീ​ച്ച് ഹാ​ൻ​ഡ്ബാ​ൾ വ​നി​ത താ​ര​ങ്ങ​ൾ പ​റ​ഞ്ഞു.

കായിക മന്ത്രി വി അബ്ദുറഹ്‌മാനെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി കായിക താരങ്ങൾ. ദേശീയ ഗെയിംസിൽ കേ​ര​ളം ഹ​രി​യാ​ന​യു​മാ​യി ഒ​ത്തു​ക​ളി​ച്ച് വെ​ള്ളി​മെ​ഡ​ൽ നേ​ടു​ക​യാ​യി​രു​ന്നെ​ന്ന അബ്ദുറഹ്‌മാന്റെ പരാമർശത്തിനെതിരെ ബീ​ച്ച് ഹാ​ൻ​ഡ്ബാ​ൾ താരങ്ങൾ സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന് മു​ന്നി​ൽ പ്രതിഷേധം നടത്തി.

ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ മ​ന്ത്രി പ​രാ​മ​ർ​ശം പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ മെ​ഡ​ലു​ക​ൾ ക​ട​ലി​ലെ​റി​യു​മെ​ന്ന് ബീ​ച്ച് ഹാ​ൻ​ഡ്ബാ​ൾ വ​നി​ത താ​ര​ങ്ങ​ൾ പ​റ​ഞ്ഞു. ഇന്നലെ താരങ്ങളും ടീം മാനേജരും അടങ്ങുന്ന സംഘം സ്‌പോർട്സ് കൗ​ൺ​സി​ലി​ന് മു​ന്നി​ലെത്തി പ്രതിഷേധം അറിയിക്കുകയായിരുന്നു. ദേശീയ ഗെയിംസിന് തയ്യാറെടുക്കാൻ സർക്കാർ പണം തന്നില്ലെന്നും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെയാണ് ഗെയിംസിന് പോയതെന്നും താരങ്ങൾ ആരോപിച്ചു. ഇതൊക്കെ നിലനിൽക്കെ സ്വന്തം നിലയിൽ കഷ്ടപ്പെട്ട് മെഡൽ നേടിയ താരങ്ങളെ അപമാനിക്കുകയാണ് മന്ത്രി ചെയ്തതതെന്നും താരങ്ങൾ വ്യക്തമാക്കി.

Also Read:

Cricket
പ്രതീക്ഷിച്ചത് ടീമിലേക്കുള്ള വിളി; ലഭിച്ചത് കമന്ററി പറയാനുള്ള ക്ഷണം, വൻതുക ഓഫർ ചെയ്തിട്ടും നിരസിച്ചു: രഹാനെ

പരമാർശം പിൻവലിച്ചില്ലെങ്കിൽ പരിശീലനം നടത്തിയിരുന്ന ശംഖും​മു​ഖ​ത്തെ ക​ട​പ്പു​റ​ത്ത് മെ​ഡ​ൽ ഉ​പേ​ക്ഷി​ക്കു​മെ​ന്ന് താ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ദേ​ശീ​യ ഗെ​യിം​സി​ലെ ഒ​രു മ​ത്സ​ര ഇ​ന​ത്തി​ൽ ഒ​ത്തു​ക​ളി​ച്ച് കേ​ര​ള​ത്തി​ന്​ ല​ഭി​ക്കേ​ണ്ട​ സ്വ​ർ​ണ​മെ​ഡ​ലി​ന് പ​ക​രം വാ​ങ്ങി​യ ​വെ​ള്ളി​മെ​ഡ​ൽ തി​രി​ച്ചു​കൊ​ടു​ക്കു​ന്ന​താ​ണ്​ ന​ല്ല​തെന്നായിരുന്നു​​ ​അ​ബ്​​ദു​റ​ഹ്​​മാ​ന്റെ പരാമർശം.

അ​തേ​സ​മ​യം ഒ​ത്തു​ക​ളി പ​രാ​മ​ർ​ശ​ത്തി​ൽ മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ് കേ​ര​ള ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ. അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കി​യ പ​ണം ഒ​രു​വി​ഭാ​ഗം പു​ട്ട​ടി​ച്ചെ​ന്ന പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കേ​ര​ള ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ നേരത്തെ അറിയിച്ചിരുന്നു. പു​ട്ട​ടി​ക്കാൻ എവിടെയാണ് സർക്കാർ പണം നൽകിയത് എന്ന വാദമാണ് ​കേര​ള ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ നടത്തുന്നത്.

Content Highlights: kerala National Games players against Sports Minister AbduRahman

To advertise here,contact us