ആ 'വിവാദ'ത്തിന് വില 31 ലക്ഷം!; കാൾസനെ ചെസ് ചാംപ്യൻഷിപ്പിൽ നിന്ന് 'പുറത്താക്കിയ' ജീൻസ് പാന്റിന്റെ വില

വിപണിയില്‍ 25,000 മുതല്‍ 50,000 വരെയാണ് ഇതിന്റെ വില

ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വസ്ത്രധാരണച്ചട്ടം ലംഘിച്ചതിന് കാള്‍സനെ പുറത്താക്കാൻ കാരണമായ വിവാദ 'ജീന്‍സ്' ലേലത്തില്‍ വിറ്റുപോയത് 31 ലക്ഷത്തോളം രൂപയ്ക്ക്. കഴിഞ്ഞ ഡിസംബറില്‍ ന്യൂയോര്‍ക്കില്‍ നടന്ന ലോക റാപിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നായിരുന്നു മാഗ്നസ് കാള്‍സനെ ജീൻസ് ഇട്ടതിന്റെ പേരിൽ പുറത്താക്കിയിരുന്നത്. താരം തന്നെയാണ് ജീൻസ് ഇപ്പോൾ ലേലത്തിൽ വെച്ചത്. ഇ-ബേ എന്ന പ്ലാറ്റ്ഫോം വഴിയാണ് വില്പന നടത്തിയത്. ലേലത്തില്‍ 22 പേർ പങ്കെടുത്തു.

ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ കോര്‍ണേലിയാനിയുടെ റെഗുലര്‍ ഫിറ്റ് ജീന്‍സാണിത്. വിപണിയില്‍ 25,000 മുതല്‍ 50,000 വരെയാണ് ഇതിന്റെ വില. ലേലത്തിലൂടെ ലഭിച്ച തുക കുട്ടികള്‍ക്കായുള്ള ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന 'ബിഗ് ബ്രദേഴ്‌സ്, ബിഗ് സിസ്റ്റേഴ്‌സ്' എന്ന സംഘടനയ്ക്ക് നല്‍കുമെന്ന് കാള്‍സന്‍ അറിയിച്ചു.

Also Read:

Cricket
അന്താരാഷ്ട്ര ക്രിക്കറ്റിൽ 19000 റൺസ് തികച്ച് വില്യംസൺ; സെഞ്ച്വറിയുമായി രച്ചിൻ; കിവീസിന് മികച്ച തുടക്കം

നേരത്തേ, വസ്ത്രധാരണച്ചട്ടം ലംഘിച്ചതിനാല്‍ ഒരു കളിയില്‍ വിലക്ക് ലഭിച്ചതിനെത്തുടര്‍ന്ന് കാള്‍സന്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പിന്മാറുകയായിരുന്നു. കാള്‍സന് 200 ഡോളര്‍ പിഴയിടുകയും ചെയ്തിരുന്നു. ചെസ് ചാമ്പ്യന്‍ഷിപ്പുകളില്‍ ജീന്‍സ് വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ലെന്നാണ് ലോക ചെസ് സംഘടനയായ ഫിഡെയുടെ നിര്‍ദേശം.

Content Highlights: Magnus Carlsen’s controversial jeans auctioned for ₹31.5 lakh in mega-bidding war

To advertise here,contact us