മുംബൈയിലെ ശരദ് പവാർ ക്രിക്കറ്റ് അക്കാദമിയിൽ നടന്നുകൊണ്ടിരിക്കുന്ന നിർണായക രഞ്ജി ട്രോഫി മത്സരത്തിൽ മേഘാലയയ്ക്കെതിരെ മുംബൈയ്ക്കായി ഹാട്രിക്ക് നേടി ഷാർദുൽ താക്കൂർ. ജമ്മു കാശ്മീരിനെതിരായ കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ അർധ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയും താക്കൂർ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ ടീമിന്റെ രക്ഷകനായി വീണ്ടും അവതരിച്ചത്. രോഹിത് ശർമ , ജയ്സ്വാൾ, രഹാനെ, ശ്രേയസ് അയ്യർ തുടങ്ങി പ്രധാന ഇന്ത്യൻ താരങ്ങൾ പരാജയപ്പെട്ട മത്സരം കൂടിയായിരുന്നു അത്.
Hat-trick for Mumbai's Shardul Thakur in the Ranji Trophy match against Meghalaya! 🤯🔥🔥He becomes the 5th bowler for Mumbai to claim a hat-trick in the Ranji Trophy history. 👏Lord Thakur for a reason! 🙇#ShardulThakur #RanjiTrophy #RanjiTrophy2025 pic.twitter.com/69gwcHydMM
ഇന്നത്തെ മത്സരത്തിലെ മൂന്നാം ഓവറിൽ അനിരുദ്ധ് ബി, സുമിത് കുമാർ, ജസ്കിരത് എന്നിവരുടെ വിക്കറ്റാണ് താക്കൂർ വീഴ്ത്തിയത്. ഇത് കൂടാതെ മേഘാലയ ഓപ്പണർ നിശാന്ത് ചക്രവർത്തിയെ ആദ്യ ഓവറിന്റെ നാലാം പന്തിൽ തന്നെ താരം വീഴ്ത്തിയിരുന്നു. രഞ്ജി ട്രോഫി ചരിത്രത്തിൽ ഹാട്രിക് നേടുന്ന അഞ്ചാമത്തെ മുംബൈ ബൗളർ കൂടിയാണ് 33-കാരൻ.
Shardul Thakur dismantles Meghalaya's top order with a hat-trick, following his remarkable century against J&K just days earlier. 📷: BCCI#shardulthakur #RanjiTrophy #ranjitrophy2025 pic.twitter.com/8NuLycR9DN
2023-2024 സീസണിൽ ബിഹാറിനെതിരെ റോയ്സ്റ്റൺ ഹരോൾഡ് ഡയസ്, 1973-74ൽ സൗരാഷ്ട്രയ്ക്കെതിരെ അബ്ദുൾ മൂസഭോയ് ഇസ്മയിൽ, 1963-64ൽ ഗുജറാത്തിനെതിരെ ഉമേഷ് നാരായൺ കുൽക്കർണി, 1943-44 ൽ ബറോഡയ്ക്കെതിരെ ജെഹാങ്ഹോത് ബെഹ്റാം എന്നിവരാണ് മറ്റ് നാല് ബോളർമാർ.
Shardul Thakur's performance is slap on BCCI and IPL bidders. #RanjiTrophy2025 #ShardulThakur pic.twitter.com/gC5nnvriym
ഈ സീസണിൽ ഇതുവരെ ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് അർധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഉൾപ്പെടെ 20 വിക്കറ്റും 297 റൺസും താക്കൂർ നേടിയിട്ടുണ്ട്. ഈയിടെ അവസാനിച്ച വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും താക്കൂർ മികച്ച പ്രകടനം കാഴ്ച വെച്ചു. വിജയ് ഹസാരെയിൽ 6.56 എന്ന ഇക്കോണമിയിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റ് വീഴ്ത്തിയപ്പോൾ സയ്യിദ് മുഷ്താഖ് അലിയിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റ് വീഴ്ത്തി. ഇന്ത്യയ്ക്ക് വേണ്ടി കളിച്ച 11 ടെസ്റ്റുകളിൽ 331 റൺസും 31 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. 47 ഏകദിനങ്ങളിൽ നിന്ന് 329 റൺസും 65 വിക്കറ്റും നേടിയപ്പോൾ ടി 20 യിൽ 25 മത്സരങ്ങളിൽ നിന്ന് 33 വിക്കറ്റുകൾ നേടി.
അതേ സമയം ബോർഡർ ഗാവസ്കർ ട്രോഫിയിലെ മുൻ പതിപ്പിൽ മെച്ചപ്പെട്ട പ്രകടനം നടത്തിയിട്ടും താരത്തിന് ഇത്തവണത്തെ ടീമിൽ ഇടം പിടിക്കാനായിരുന്നില്ല. ബാറ്റ് കൊണ്ടും ബോൾ കൊണ്ടും മിനിമം പെർഫോമൻസ് ഉറപ്പുതരുന്ന താരത്തെ പുറത്ത് നിർത്തിയതിൽ മുൻ താരങ്ങളിൽ പലരും വിമർശനം ഉന്നയിച്ചിരുന്നു. തുടർച്ചായ മിന്നും പ്രകടനങ്ങൾ കൂടിയായതോടെ താരം ഉണ്ടായിരുന്നുവെങ്കിൽ പരമ്പര സമനിലയിലേക്കെങ്കിലും എത്തിക്കാമായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു. ഇത്തവണത്തെ ഐപിഎൽ മെഗാ ലേലത്തിലും താരം അൺസോൾഡായിരുന്നു. നിലവിൽ ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനത്തുള്ള മുംബൈയ്ക്ക് എക്സ്ട്രാ പോയിൻ്റ് നേടി ക്വാർട്ടർ കടക്കണമെങ്കിൽ നിലവിലെ കളി ഒരു ഇന്നിങ്സിനോ പത്ത് വിക്കറ്റിനോ ജയിക്കേണ്ടതുണ്ട്.
Content Highlights: hattrick for shardul thakur, outstanding all rounder perfomance continues