അന്നും ഇന്ത്യക്കൊപ്പം; ഓസീസിനെതിരെ ജഡേജയുടെ കൺകഷൻ സബ്സ്റ്റിറ്റ്യൂറ്റായി വന്ന് PLAYER OF MATCH തൂക്കിയ ചഹൽ

ഇതാദ്യമായല്ല ക്രിക്കറ്റിൽ കൺകഷൻ സബ്സ്റ്റിറ്റ്യൂറ്റ് സംഭവം നടക്കുന്നത്

ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടി20 പരമ്പരയിലെ ഹർഷിത് റാണ-ദുബെ കൺകഷൻ സബ്സ്റ്റിറ്റ്യൂറ്റ് വിവാദമാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച. മത്സരത്തിൽ നടത്തിയ കൺകഷൻ സബ്സ്റ്റിറ്റ്യൂറ്റ് അപ്രതീക്ഷിത ആധിപത്യം ഇന്ത്യയ്ക്ക് നൽകിയപ്പോൾ ഇംഗ്ലണ്ടിന് അത് വലിയ തിരിച്ചടിയാണ് നൽകിയത്. ഇതോടെ ഇന്ത്യ നടത്തിയ കൺകഷൻ സബ്സ്റ്റിറ്റ്യൂറ്റിന് മേൽ വിമർശനവുമായി ഇംഗ്ലണ്ട് ക്യാപ്റ്റനും മുൻ താരങ്ങളുമെല്ലാം രംഗത്തെത്തി.

ഇതാദ്യമല്ല ക്രിക്കറ്റിൽ കൺകഷൻ സബ്സ്റ്റിറ്റ്യൂറ്റ് സംഭവം നടക്കുന്നത്. മത്സരത്തിന്റെ ഇടവേളയിൽ കൺകഷൻ സബ്സ്റ്റിറ്റ്യൂറ്റ് ആയി വന്ന് പ്ലയെർ ഓഫ് ദി മാച്ചായ സംഭവവും ഉണ്ടായിട്ടുണ്ട്. അന്നും ഇന്ത്യയ്ക്കായിരുന്നു ഇതിന്റെ ആനുകൂല്യം ലഭിച്ചത്. 2020 ൽ ഇന്ത്യയിൽ വെച്ച് നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടി 20 പരമ്പരയ്ക്കിടെയായിരുന്നു സംഭവം. അന്ന് പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരമെത്തിയ യുസ്‌വേന്ദ്ര ചഹൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി കളിയിലെ താരമായി.

Also Read:

Sports Talk
ഇന്ത്യ-ഇംഗ്ലണ്ട് ടി20യിലെ കൺകഷൻ സബ്സ്റ്റിറ്റ്യൂറ്റ് വിവാദം; ശരിയെന്ത്?, ICC റൂൾസ് പറയുന്നത് ഇങ്ങനെ

ദുബെയെ പോലെ തന്നെ അന്ന് ബാറ്റ് കൊണ്ട് മിന്നും പ്രകടനം നടത്തിയാണ് ജഡേജ ഗ്രൗണ്ട് വിടുന്നത്. 23 പന്തിൽ പുറത്താകാതെ 44 റൺസുമായി ജഡേജ തിളങ്ങി. പരിക്ക് മൂലം ബൗളിങ്ങിനിറങ്ങാതിരുന്ന ജഡേജയ്ക്ക് പകരം ചഹൽ ഇറങ്ങുമ്പോൾ ഓസ്‌ട്രേലിയ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 54 റൺസ് എന്ന നിലയിലായിരുന്നു. എന്നാൽ തൻ്റെ ആദ്യ രണ്ട് ഓവറിൽ ആരോൺ ഫിഞ്ചിനെയും സ്റ്റീവൻ സ്മിത്തിനെയും പുറത്താക്കി. ഒടുവിൽ നാലോവർ പൂർത്തിയാക്കിയപ്പോൾ 25 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.

അവസാന പന്തുവരെ ആവേശം നിറഞ്ഞ ഇന്നലത്തെ മത്സരത്തില്‍ ദുബെയുടെ കൺകഷൻ സബ്സ്റ്റിറ്റ്യൂറ്റ് ആയി ഇറങ്ങിയ ഹര്‍ഷിത് റാണയുടെ ബൗളിങ് മികവിൽ കൂടിയാണ് ഇന്ത്യ 15 റൺസിന്റെ ജയം നേടിയത്. ഇന്ത്യയുടെ ഇന്നിങ്‌സിന്റെ അവസാന ഓവറിനിടെ ഹെല്‍മറ്റില്‍ പന്തുകൊണ്ട് ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്ക് പരിക്കേറ്റതോടെയാണ് കൺകഷൻ സബ്സ്റ്റിറ്റ്യൂറ്റിന് അവസരമൊരുങ്ങിയത്. തുടക്കത്തിൽ തകർന്നടിഞ്ഞ ഇന്ത്യയെ 53 റൺസ് നേടി രക്ഷിച്ചെടുത്താണ് പരിക്ക് മൂലം ദുബെ മടങ്ങിയിരുന്നത്.

Also Read:

Cricket
'റാണയും ദുബെയും തുല്യരല്ല, യോജിക്കാനാവില്ല'; ഇന്ത്യയുടെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിൽ വിശദീകരണം തേടുമെന്ന് ബട്ലർ

ഒരേ രീതിയിലുള്ള കളിക്കാരനെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഉപയോഗിക്കണമെന്നാണ് നിയമമെന്നും എന്നാൽ ഈ നിയമം ഇന്നലത്തെ മത്സരത്തിൽ പാലിച്ചില്ലെന്നും പറഞ്ഞായിരുന്നു ഇന്ത്യയ്‌ക്കെതിരെയുള്ള വിമർശനം. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലറും ഇംഗ്ലണ്ട് മുൻ താരങ്ങളും വിമർശനവുമായി രംഗത്തെത്തിയിരുന്നു.

Also Read:

Cricket
ദുബെയ്ക്ക് പകരം ഹര്‍ഷിത് റാണയെ കണ്‍കഷന്‍ സബ്ബായി ഇറക്കിയത് ശരിയോ തെറ്റോ?; ഇന്ത്യൻ വിജയത്തിന് പിന്നാലെ വിവാദം

എന്നാൽ ഐസിസി റൂൾ പ്രകാരം കൺകഷൻ സബ്‌സ്റ്റിറ്റ്യൂഷനായുള്ള ഐസിസി പ്ലേയിംഗ് നിബന്ധനകളുടെ റൂൾ 1.2.7.3 പറയുന്നത്, ഒരു ഓൾ റൗണ്ടറായ താരത്തിന് പകരം ഒരു ഓൾ റൗണ്ടറായ താരത്തെ പകരം ഇറക്കണം എന്നാണ്. എത്രമാത്രം ബാറ്റ് ചെയ്യുന്നുവെന്നോ ബോൾ ചെയ്യുന്നുവെന്നോ എന്ന കാര്യം അവിടെ അളക്കേണ്ടതില്ലെന്നും ഐസിസി റൂൾ പറയുന്നു. അങ്ങനെയൊരു താരത്തെ ഒരു ടീം മുന്നോട്ട് വെച്ചാൽ മാച്ച് റഫറി അംഗീകരിക്കേണ്ടതുണ്ട്. എന്നാൽ മാച്ച് റഫറിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും ഇരു ടീമുകൾക്കും അതിൽ അപ്പീലിന് സാധ്യതയില്ലെന്നും റൂൾ 1.2.7.7 പ്രസ്താവിക്കുന്നു.

Content Highlights: Chahal came as Jadeja's concussion substitute against Aussies and was awarded player of match in 2020

To advertise here,contact us