ആലപ്പുഴ: കായംകുളത്ത് 70-കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയാണ് പീഡനത്തിന് ഇരയായത്. ഇവർക്കുനേരേ മുളകുപൊടി എറിഞ്ഞായിരുന്നു അതിക്രമം. ഏഴുപവൻ സ്വർണവും കവർന്നു. സംഭവത്തിൽ മണിവേലിക്കടവ് സ്വദേശിയെ കസ്റ്റഡിയിലെടുത്തു.