Business

ആദ്യ ശ്രമത്തില്‍ തന്നെ വിജയം ഉറപ്പ്; മികച്ച സിവില്‍ സര്‍വീസ് പരിശീലനത്തിനായി ഗോകുലം സീക്ക് ഐഎഎസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സിവില്‍ സര്‍വീസ് പരിശീലനത്തിനായി തയ്യാറെടുക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിയുടെയും ആഗ്രഹം ആദ്യ ശ്രമത്തില്‍ തന്നെ വിജയം ഉറപ്പാക്കുക എന്നതാണ്. എന്നാല്‍ പല കാരണങ്ങളാല്‍ പലര്‍ക്കും അത് സാധിക്കാതെ വരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഗുണമേന്മയുള്ള സ്ഥാപനങ്ങളുടെ പ്രാധാന്യം മനസിലാക്കേണ്ടത്.

സിവില്‍ സര്‍വീസ് പരീക്ഷയെ ഗൗരവമായി എടുക്കുന്ന പലരും പരിശീലനത്തിനായി ഡല്‍ഹിയിലേക്ക് പോവുകയാണ് പതിവ്. എന്നാല്‍ അതില്‍ നിന്നും വിദ്യാര്‍ത്ഥികളെ മാറ്റി ചിന്തിപ്പിക്കുകയാണ് ഗോകുലം സീക്ക് ഐഎഎസ് അക്കാദമി. കേരളത്തില്‍ തന്നെ രാജ്യത്തെ ഏറ്റവും നല്ല പരിശീലനം കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയും എന്ന് തെളിയിക്കുകയാണ് ഗോകുലം സീക്ക് ഐഎഎസ് അക്കാദമി. രാജ്യത്തെ തന്നെ ഏറ്റവും പ്രഗത്ഭരായ അധ്യാപകരെ ഉള്‍പ്പെടുത്തിയാണ് ഇത്തരത്തില്‍ മികച്ച പരിശീലനം ലഭ്യമാക്കുന്നത്.

ഒരു വ്യക്തിക്ക് സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 21 വയസാണ്. ആ പ്രായത്തില്‍ മികച്ച പരിശീലനം നേടി ആദ്യ ശ്രമത്തില്‍ തന്നെ വിജയം നേടിയാല്‍ അത്തരത്തിലുളആളുകളുടെ മുന്നില്‍ നിരവധി സാധ്യതകളാണുള്ളത്. ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ പരീക്ഷ വിജയിച്ചാല്‍ ചെറുപ്പത്തില്‍ തന്നെ കേന്ദ്ര ഗവണ്‍മെന്റ് സര്‍വീസില്‍ എത്താമെന്ന് യുപിഎസ് സി പറയുന്നു. ചെറുപ്പത്തിലേ കേന്ദ്ര ഗവണ്‍മെന്റ് സര്‍വീസില്‍ എത്തുന്നവര്‍ക്ക് കരിയര്‍ സാധ്യതകള്‍ വളരെ വലുതാണ്. ക്യാബിനറ്റ് സെക്രട്ടറി, ചീഫ് സെക്രട്ടറി, ഡിജിപി, അംബാസിഡര്‍ തുടങ്ങിയ ഉയര്‍ന്ന പദവികളില്‍ എത്താന്‍ സാധിക്കും. അതുകൊണ്ടു ആദ്യ ശ്രമത്തില്‍ തന്നെ വിജയം ഉറപ്പാക്കുക ഏതൊരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്.

ഇത്തരത്തിലുള്ള സാഹചര്യങ്ങളിലാണ് ഗോകുലം സീക്ക് ഐഎഎസ് അക്കാദമി പോലുള്ള സ്ഥാപനങ്ങളുടെ പ്രാധാന്യം മനസിലാക്കേണ്ടത്. ഒരു വിദ്യാര്‍ത്ഥി ഏതു വിഷയത്തിലാണോ പിന്നോട്ട് നില്‍ക്കുന്നത് ആ വിഷയത്തില്‍ ആ കുട്ടിയെ മുന്നോട്ട് കൊണ്ടുവരാനുള്ള എല്ലാ പരിശ്രമങ്ങളും അക്കാദമിയില്‍ നല്‍കുന്നു. മികവ് തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ സിവില്‍ സര്‍വീസ് പരിശീലനം നേടാനും ശ്രീഗോകുലം ഗ്രൂപ്പ് നേതൃത്വം നല്‍കുന്ന സീക്ക് ഐഎഎസ് അവസരം നല്‍കുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT