തുടർച്ചയായ രാജികളിൽ വില്ലൻ മസ്കോ? പിരിഞ്ഞുപോയവർ പറയുന്നു മസ്കിനെ സഹിക്കാൻ വയ്യെന്ന് !

'ഇനിയൊരു മീറ്റിംഗിന് കൂടി മസ്കിനൊപ്പം ഇരിക്കാൻ വയ്യ' എന്നാണ് രാജി വെച്ച ശേഷം ഡ്രൂ ബാഗ്ലിനോ പറഞ്ഞത്.

ടെസ്ലയിൽ നിന്ന് സ്വയം പിരിഞ്ഞുപോകുന്നവർ ഒരേ സ്വരത്തിൽ പറയുന്നത് ഒരു കാര്യം മാത്രമാണ്. ഇനി അങ്ങോട്ടില്ല ! ഒരു രീതിയിൽ അല്ലെങ്കിൽ പല രീതിയിലാണ് അവരത് പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ടെസ്ലയുടെ മുൻ വൈസ് പ്രസിഡന്റ് ശ്രീല വെങ്കട്ടരത്നം രാജി പ്രഖ്യാപിച്ച ശേഷമുള്ള ഒരു ലിങ്ക്ഡ്ഇൻ സംഭാഷണത്തിൽ പറഞ്ഞത് മസ്കിന്റെ കൂടെ ജോലി ചെയ്യുന്നത് ലോല ഹൃദയർക്ക് പറ്റിയതല്ലെന്നാണ്. രാജിവെച്ച പലരും ഇത്തരത്തിൽ സമാനമായ രീതിയിൽത്തന്നെയാണ് പ്രതികരിക്കുന്നത്.

ഏപ്രിലിൽ ടെസ്ല സിഇഓ എലോൺ മസ്ക് കൈക്കൊണ്ട പിരിച്ചുവിടൽ നടപടിയിൽ നിന്നാണ് എല്ലാ പ്രശ്നങ്ങളുടെയും തുടക്കം. ടെസ്ലയുടെ ഡ്രൈവറില്ലാ വാഹനങ്ങൾക്ക് ഡിമാൻഡ് കുറഞ്ഞതോടെയും മാർക്കറ്റിൽ മത്സരം വർധിച്ചതോടെയുമാണ് 10 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാൻ മസ്ക് തീരുമാനിച്ചത്. ഈ നീക്കത്തിൽ പ്രതിഷേധിച്ച് കമ്പനിയുടെ മുൻ സീനിയർ വൈസ് പ്രസിഡന്റ് ഡ്രൂ ബാഗ്ലിനോയാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. 'ഇനിയൊരു മീറ്റിംഗിന് കൂടി മസ്കിനൊപ്പം ഇരിക്കാൻ വയ്യ' എന്നാണ് രാജി വെച്ച ശേഷം ഡ്രൂ ബാഗ്ലിനോ പറഞ്ഞത്.

സമാനതകളില്ലാത്ത അഗ്നിപരീക്ഷണം, പതിവില്ലാത്ത മിതത്വം; ബിജെപിയെ ഘടകകക്ഷികൾ കുരുക്കുമ്പോൾ

ടെസ്ലയുടെ പ്രോഡക്ട് ലോഞ്ച് ടീമിന്റെ തലവനായ മാർട്ടിൻ വിയേച്ചയും കമ്പനിയിൽ നിന്ന് പടിയിറങ്ങിയപ്പോൾ പ്രതികരിച്ചത് സമാനമായാണ്. മികച്ച സ്ഥാപനങ്ങൾ പടുത്തുയർത്തപ്പെട്ടിട്ടുള്ളത് മികച്ച ഡയക്ടര്മാരും അവര്ക്കൊപ്പം മികച്ച തൊഴിലാളികളും ഉള്ളപ്പോഴാണ് എന്ന് പറഞ്ഞ വിയേച്ച ഈ കമ്പനി തന്റെ 'മാംസത്തിന്റെ ഒരു പങ്ക്' കൊണ്ടുപോയിട്ടുണ്ട് എന്നും പറഞ്ഞിരുന്നു. അതായത്, ഒരുപാട് ബുദ്ധിമുട്ടുകൾ കമ്പനിയിൽ വിയേച്ഛയ്ക്ക് നേരിടേണ്ടിവന്നിരുന്നുവെന്ന് സാരം. വിയേച്ച രാജിവെച്ചതോടെ ടെസ്ലയിലെ നിക്ഷേപകർ വളരെ ജാഗരൂകരായി കമ്പനിയിലെ കാര്യങ്ങൾ നോക്കിക്കാണുന്നുണ്ടായിരുന്നു.

'എ വോയേജ് എറൗണ്ട് ദ ക്വീന്'; ട്രംപിനെതിരെ വെളിപ്പെടുത്തലുമായി എലിസബത്ത് രാജ്ഞിയുടെ ജീവചരിത്രം

കഴിഞ്ഞ ദിവസം രാജിവെച്ച ശീല വെങ്കട്ടരത്നം 11 വർഷമാണ് കമ്പനിയിൽ ജോലി ചെയ്തത്. ടെസ്ലയിൽ ആകെയുണ്ടായിരുന്ന രണ്ട് വനിതാ വൈസ് പ്രസിഡന്റുമാരിൽ ഒരാൾ കൂടിയായിരുന്നു ശ്രീല. താൻ ജോലി ചെയ്തിരുന്ന കാലഘട്ടത്തിൽ കമ്പനി മികച്ച നേട്ടമുണ്ടാക്കിയെന്ന് പറഞ്ഞ ശേഷമായിരുന്നു മസ്കിനെതിരെയുള്ള ശ്രീലയുടെ 'കമന്റ്'വന്നത്. ടെസ്ലയിൽ മുൻപ് ജോലി ചെയ്തിരുന്ന ജേസൺ വീലർ എന്ന വ്യക്തി ജോലി ചെയ്യാൻ അത്രയും ബുദ്ധിമുട്ടുള്ള സ്ഥലത്ത് ഇത്രയും വർഷം പിന്നിട്ടതിന് ശ്രീലയെ അഭിനന്ദിക്കുകയായിരുന്നു. ഇതിന് മാർപാടിയായാണ് ശ്രീല മസ്കിന്റെ കൂടെ ജോലി ചെയ്യുന്നത് ലോല ഹൃദയർക്ക് പറ്റിയതല്ലെന്ന മറുപടി നൽകിയത്. ഇത്തരത്തിൽ കമ്പനിയുടെ 'ടോപ്പ് ടയർ' വ്യക്തികൾ തന്നെ മസ്കിനെതിരെ രംഗത്തുവരുന്നത് വില്ലൻ മസ്ക് ആണെന്ന സൂചനയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

To advertise here,contact us