Cricket

മണിപ്പാൽ ടൈ​ഗേഴ്സ്; ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് ചാമ്പ്യന്മാർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സൂറത്ത്: ലെജൻഡ്സ് ലീ​ഗ് ക്രിക്കറ്റ് ചാമ്പ്യന്മാരായി മണിപ്പാൽ ടൈ​ഗേഴ്സ്. ആവേശകരമായ മത്സരത്തിൽ അർബൻ റൈസേഴ്സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിന് തകർത്താണ് മണിപ്പാൽ ടൈ​ഗേഴ്സ് വിജയികളായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. മറുപടി പറഞ്ഞ മണിപ്പാൽ 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

ടോസ് നേടിയ മണിപ്പാൽ ബൗളിം​ഗ് തിരഞ്ഞെടുത്തു. റിക്കി ക്ലാർക്ക് പുറത്താകാതെ നേടിയ 80 റൺസും ​ഗുർക്രീത് സിം​ഗ് മന്നിന്റെ 64 റൺസും ഹൈദരാബാദിനെ മികച്ച സ്കോറിലേക്ക് നയിച്ചു. ഇരുവരും ചേർന്ന മൂന്നാം വിക്കറ്റിൽ 122 റൺസാണ് പിറന്നത്.

മറുപടി ബാറ്റിം​ഗിൽ മണിപ്പാലിന് വേണ്ടി റോബിൻ ഉത്തപ്പയും ഷാഡ്‌വിക് വാൾട്ടനും മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ 71 റൺസ് പിറന്നു. ഉത്തപ്പ 40ഉം വാൾട്ടൻ 29ഉം റൺസെടുത്തു. ഇരുവരും പുറത്തായ ശേഷം എയ്ഞ്ചലോ പെരേര 30ഉം അസേല ഗുണരത്നെ പുറത്താകാതെ 51ഉം റൺസ് നേടി. ഫോറുകൾ ഒന്നും നേടാതെ അഞ്ച് സിക്സുകളാണ് ​ഗുണരത്നെയുടെ ഇന്നിം​ഗ്സിലുള്ളത്. നിർണായകമായ 25 റൺസ് തിസാര പെരേരയും നേടി.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT