Cricket

ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീഗ്; ഡർബൻസ് സൂപ്പർ ജയന്റ്സ് ഫൈനലിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ജൊഹന്നാസ്ബർ​ഗ്: ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീ​ഗിൽ ഡർബൻസ് സൂപ്പർ ജയന്റ്സ് ഫൈനലിൽ. ജോബർ​ഗ് സൂപ്പർ കിം​ഗ്സിനെ 69 റൺസിന് തകർത്താണണ് ഡർബൻസിന്റെ ഫൈനൽ പ്രവേശനം. ആദ്യം ബാറ്റ് ചെയ്ത ഡർബൻസ് ആറ് വിക്കറ്റിന് 211 റൺസെടുത്തു. ജോർബ​ഗിന്റെ മറുപടി 17.4 ഓവറിൽ 142 റൺസിൽ അവസാനിച്ചു. നാളെ നടക്കുന്ന ഫൈനലിൽ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പാണ് ഡർബൻസിന്റെ എതിരാളികൾ.

മത്സരത്തിൽ ടോസ് നേടിയ ജോബർ​ഗ് ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു. ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും 12.1 ഓവർ എത്തിയപ്പോൾ ഡർബൻസ് നാലിന് 95 എന്ന നിലയിലായിരുന്നു. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഹെൻറിച്ച് ക്ലാസൻ-വിയാൻ മൾഡർ സഖ്യം ഡർബൻസിനെ മുന്നോട്ട് നയിച്ചു. ഇരുവരും 101 റൺസ് കൂട്ടിച്ചേർത്തു.

30 പന്തിൽ മൂന്ന് ഫോറും ഏഴ് സിക്സും സഹിതം ക്ലാസൻ 74 റൺസെടുത്തു. 23 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സും സഹിതം മൾഡർ 50 റൺസെടുത്തു പുറത്താകാതെ നിന്നു. ഭനുക രാജപക്സെ 35 റൺസും ക്വന്റൺ ഡി കോക്ക് 23 റൺസും നേടി. മറുപടിക്ക് ഇറങ്ങിയ ജോബർ​ഗ് നിരയിൽ ആർക്കും വലിയ സ്കോറുകൾ നേടാൻ കഴിഞ്ഞില്ല. ‍‍ഡർബൻസിനായി നാല് വിക്കറ്റെടുത്ത ജൂനിയർ ഡാല ജോബർ​ഗിനെ തകർത്തു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT