Cricket

എത്തിഹാദ് എയർലൈൻസ് സ്പോൺസർമാർ; ചെന്നൈ സൂപ്പർ കിംഗ്സ് പുതിയ ജഴ്സിയിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: അഞ്ച് തവണ ഇന്ത്യൻ പ്രീമിയർ ലീ​ഗ് ചാമ്പ്യന്മാരാണ് ചെന്നൈ സൂപ്പർ കിം​ഗ്സ്. ഇത്തവണ യു എ ഇ എയർലൈൻസ് എത്തിഹാദ് എയർവെയ്സ് ആണ് ചെന്നൈയുടെ സ്പോൺസർമാർ. പിന്നാലെ ചെന്നൈയുടെ പുതിയ സീസണിലേക്കുള്ള ജഴ്സിയും അവതരിപ്പിച്ചു. മഹേന്ദ്ര സിം​ഗ് ധോണിയുടെ ഏഴാം നമ്പർ ജഴ്സിയാണ് പുറത്തിറക്കിയിരിക്കുന്നത്.

2020ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ടും ഐപിഎല്ലിൽ ധോണി സജീവമാണ്. സീസണിന് മുമ്പായി ധോണി നെറ്റ്സിൽ പ്രാക്ടീസ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ചെന്നൈയുടെയും ഇന്ത്യയുടെയും എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ധോണി. ഇത്തവണത്തെ ഐപിഎല്ലിന് ശേഷം താരം ക്രിക്കറ്റ് കരിയർ തുടരുമോയെന്നാണ് ആരാധകരുടെ ആകാംഷ.

കഴിഞ്ഞ ഐപിഎൽ സീസണിന് പിന്നാലെ ജൂണിൽ ധോണി മുട്ടിന് ശസ്ത്രക്രീയയ്ക്ക് വിധേയനായിരുന്നു. നിലവിൽ പ്രാക്ടീസ് ചെയ്യുന്നുണ്ടെങ്കിലും മാർച്ചോടെയെ താരം പൂർണ്ണ ആരോ​ഗ്യം വീണ്ടെടുക്കുവെന്നാണ് റിപ്പോർട്ടുകൾ.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT