Cricket

അക്ഷയ് ചന്ദ്രന് സെഞ്ച്വറി; രഞ്ജിയിൽ ബംഗാളിനെതിരെ കേരളം 363ന് പുറത്ത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ബംഗാളിനെതിരെ ആദ്യ ഇന്നിം​ഗ്സിൽ കേരളം 363ന് പുറത്ത്. അക്ഷയ് ചന്ദ്രന്റെ സെഞ്ച്വറിയാണ് രണ്ടാം ദിനം കേരളത്തിന്റെ സ്കോർബോർഡ് ചലിപ്പിച്ചത്. 106 റൺസെടുത്ത അക്ഷയ് എട്ടാമനായി പുറത്തായി. സച്ചിൻ ബേബി 124 റൺസെടുത്തു.

രണ്ടാം ദിനം നാലിന് 265 എന്ന ശക്തമായ നിലയിലാണ് കേരളം ബാറ്റിം​ഗ് പുഃനരാരംഭിച്ചത്. സച്ചിൻ ബേബി പുറത്തായതോടെ കേരളത്തിന്റെ ബാറ്റിം​ഗ് തകർച്ച ആരംഭിച്ചു. പിന്നാലെ വന്ന ആർക്കും പിടിച്ച് നിൽക്കാൻ കഴിയാതായതോടെ കേരളം വലിയ സ്കോറിലേക്ക് നീങ്ങിയില്ല. 72 റൺസിലാണ് അവസാന ആറ് വിക്കറ്റ് നഷ്ടമായത്.

ബം​ഗാൾ നിരയിൽ ഷബാസ് അഹമ്മദ് നാല് വിക്കറ്റെടുത്തു. അൻകിത് മിശ്ര മൂന്ന് വിക്കറ്റും വീഴ്ത്തി. സൂരജ് ജയ്സ്വാൾ, ആകാശ് ദീപ്, കരൺ ലാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും പങ്കിട്ടു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT