Cricket

ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് പിന്മാറുന്നതായി കോഹ്‌ലി; ബിസിസിഐയെ അറിയിച്ചതായി റിപ്പോർട്ട്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളിലും വിരാട് കോഹ്‌ലി കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. പരമ്പരയിൽ നിന്ന് പിന്മാറുന്നതായി താരം ബിസിസിഐയെ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൂപ്പർതാരത്തിന്റെ ആവശ്യം ബിസിസിഐ അം​ഗീകരിച്ചതായും സൂചനകളുണ്ട്.

കോഹ്‌ലിക്ക് പകരം രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം നടത്തുന്ന ചേത്വേശർ പൂജാര ടീമിൽ മടങ്ങിയെത്തിയേക്കും. ഇന്നലെ പുറം വേദനയെ തുടർന്ന് ശ്രേയസ് അയ്യരും ഇം​ഗ്ലണ്ട് പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. രണ്ടാം ടെസ്റ്റിന് മുമ്പ് പരിക്കേറ്റ കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ എന്നിവർ ടീമിൽ മടങ്ങിയെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

പരിചയ സമ്പന്നരായ താരങ്ങൾ ഇല്ലെങ്കിൽ അടുത്ത മത്സരത്തിൽ രജത് പട്ടിദാർ ടീമിൽ തുടർന്നേക്കും. സർഫ്രാസ് ഖാന് അരങ്ങേറ്റ ടെസ്റ്റിനും അവസരം ഒരുങ്ങാൻ സാധ്യതയുണ്ട്. മികച്ച പ്രകടനം നടത്തുന്ന ജസ്പ്രീത് ബുംറ ടീമിൽ തുടർന്നേക്കും.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT