Cricket

രഞ്ജി ട്രോഫി ക്രിക്കറ്റ്; കേരളത്തിനെതിരെ ബംഗാളിന് വിജയലക്ഷ്യം 449 റൺസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിനെതിരെ ബം​ഗാളിന് 449 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിം​ഗ്സിൽ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുത്ത് ഡിക്ലയർ ചെയ്തു. രോഹൻ കുന്നുന്മേൽ, സച്ചിൻ ബേബി, ശ്രേയസ് ​ഗോപാൽ എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ നേടിത്തന്നത്.

മൂന്നാം ദിനം എട്ട് വിക്കറ്റിന് 172 റൺസെന്ന നിലയിലാണ് ബം​ഗാൾ ബാറ്റിം​ഗ് പുഃനരാരംഭിച്ചത്. സ്കോർ 180ൽ എത്തിയപ്പോഴേയ്ക്കും അവശേഷിച്ച രണ്ട് വിക്കറ്റുകൾ കൂടെ ബം​ഗാളിന് നഷ്ടമായി. ആദ്യ ഇന്നിം​ഗ്സിൽ 183 റൺസിന്റെ ശക്തമായ ലീഡാണ് കേരളം നേടിയത്. ജലജ് സക്സേന കേരളത്തിനായി ഒമ്പത് വിക്കറ്റുകൾ വീഴ്ത്തി. 21.3 ഓവറിൽ 68 റൺസ് വഴങ്ങിയാണ് ജലജ് ഒമ്പത് വിക്കറ്റ് വീഴ്ത്തിയത്. രഞ്ജി ട്രോഫി ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനം കേരള താരത്തിന്റെ പേരിലായി.

രണ്ടാം ഇന്നിം​ഗ്സിൽ രോഹൻ കുന്നുന്മേൽ 51, സച്ചിൻ ബേബി 51, ശ്രേയസ് അയ്യർ പുറത്താകാതെ 50 എന്നിങ്ങനെ സ്കോർ നേടി. ജലജ് സക്സേന 37 റൺസുമായും അക്ഷയ് ചന്ദ്ര‍ൻ 36 റൺസുമായും നിർണായക പ്രകടനം പുറത്തെടുത്തു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT