Cricket

ദക്ഷിണാഫ്രിക്കയിൽ സൺറൈസ്; കാവ്യ മാരൻ ഹാപ്പി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീ​ഗിൽ തുടർച്ചയായ രണ്ടാം തവണയും സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ് കിരീടം നേടിയിരിക്കുകയാണ്. ഫൈനലിൽ ഡർബൻസ് സൂപ്പർ ജയന്റ്സിനെ 81 റൺസിന് തോൽപ്പിച്ചാണ് ഈസ്റ്റേൺ കേപ്പ് കിരീടം നേടിയത്. ഇന്ത്യൻ പ്രീമിയർ ലീ​ഗ് ടീം സൺറൈസേഴ്സ് ഹൈദരാബാദ് ഉടമകളായ സൺ​ഗ്രൂപ്പ് തന്നെയാണ് ഈസ്റ്റേൺ കേപ്പിന്റെയും മേധാവികൾ.

ദക്ഷിണാഫ്രിക്കയിൽ ഈസ്റ്റേൺ കേപ്പിനൊപ്പം സൺറൈസേഴ്സ് ഉടമകളിലൊരാളായ കാവ്യ മാരനും ഉണ്ടായിരുന്നു. തന്റെ ടീമിന്റെ വിജയത്തിൽ ഏറെ സന്തോഷവതിയായിരുന്നു കാവ്യ. തുടർച്ചയായ രണ്ടാം തവണയും കിരീടം നേടിയതിൽ ഏറെ സന്തോഷം. ബാറ്റുകൊണ്ടും പന്തുകൊണ്ടും തന്റെ ടീം മികച്ച പ്രകടനം നടത്തിയെന്നും കാവ്യ പ്രതികരിച്ചു.

ഇന്ത്യൻ പ്രീമിയർ ലീ​ഗിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ ആരാധകരുടെ പ്രതീക്ഷ ഉണർത്തുന്ന പ്രകടനമാണ് സൺറൈസേഴ്സ് താരങ്ങൾ നടത്തുന്നത്. എയ്ഡാൻ മാക്രവും മാർകോ ജാൻസനും ഹെൻറിച്ച് ക്ലാസനുമെല്ലാം തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ഐപിഎല്ലി‍ൽ 2016ൽ സൺറൈസേഴ്സ് ചാമ്പ്യന്മാരായിരുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT