Cricket

രാജ്കോട്ടിൽ സർഫ്രാസിന് അരങ്ങേറ്റം; സൂചന നൽകി ബിസിസിഐ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

രാജ്കോട്ടിൽ: കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ ടീമിലെത്തിയ സർഫ്രാസ് ടീം രാജ്കോട്ട് ടെസ്റ്റിൽ അരങ്ങേറിയേക്കും. പരിക്കേറ്റ കെ എൽ രാഹുലിന് പകരക്കാരൻ സർഫ്രാസ് എന്നാണ് സൂചന. ഫെബ്രുവരി 15 മുതലാണ് ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് തുടക്കമാകുക. കഴിഞ്ഞ ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയ രജത് പട്ടിദാറും ടീമിൽ തുടർന്നേക്കും.

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കിലും ഏറെക്കാലം സർഫ്രാസിന് ദേശീയ ടീമിലേക്ക് വിളി ലഭിച്ചിരുന്നില്ല. 45 ഫസ്റ്റ് ​ക്ലാസ് മത്സരങ്ങൾ കളിച്ച സർഫ്രാസ് 3,912 റൺസ് അടിച്ചുകൂട്ടി. 69.85 ആണ് ശരാശരി. 26കാരനായ സർഫ്രാസ് മുംബൈയുടെ താരമാണ്.

മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും കെ എൽ രാഹുൽ പൂർണമായും പരിക്കിൽ നിന്ന് മോചിതനായിട്ടില്ല. ഇതോടെ കർണാടക ബാറ്ററും മലയാളിയുമായ ദേവ്ദത്ത് പടിക്കലിനെ ഇന്ത്യൻ ടീമിലേക്ക് വിളിച്ചിരുന്നു. എങ്കിലും അരങ്ങേറ്റ ടെസ്റ്റിനായി പടിക്കൽ ഇനിയും കാത്തിരിക്കേണ്ടി വരും.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT