Cricket

വനിതാ ഐപിഎൽ സീസൺ 2; ​ഗുജറാത്ത് ജയന്റ്സിനെ ബേത് മൂണി നയിക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അഹമ്മദാബാദ്: വനിതാ പ്രീമിയര്‍ ലീഗില്‍ രണ്ടാം പതിപ്പിൽ ഗുജറാത്ത് ജയന്റ്‌സിനെ ബേത് മൂണി നയിക്കും. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്‌നേഹ് റാണയാണ് വൈസ് ക്യാപ്റ്റന്‍. ട്വന്റി 20യില്‍ മൂന്ന് ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കിയ ഓസ്ട്രേലിയൻ ടീമിൽ ബേത് മൂണി അം​ഗമായിരുന്നു. ഏകദിന ലോകകപ്പും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണവും ബേത് മൂണി അം​ഗമായ ഓസ്ട്രേലിയൻ ടീം നേടിയിട്ടുണ്ട്.

2023 ഫെബ്രുവരിയിൽ നടന്ന ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിൽ ഓസ്ട്രേലിയയ്ക്കായി ബേത് മൂണി തകർപ്പൻ ബാറ്റിം​ഗാണ് പുറത്തെടുത്തത്. 53 പന്തുകള്‍ നേരിട്ട മൂണി 74 റണ്‍സ് നേടി പുറത്താകാതെ നിന്നു. മത്സരം 20 റൺസിന് ജയിച്ച ഓസ്ട്രേലിയ കിരീടവും സ്വന്തമാക്കി.

വനിതാ ഐപിഎല്ലിൽ ക്യാപ്റ്റനാക്കുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയന്‍ താരമാണ് മൂണി. അഷ്‌ലി ഗാര്‍ഡ്‌നർ കഴിഞ്ഞ സീസണിൽ ​ഗുജറാത്ത് ജയന്റ്സിനെ നയിച്ചിരുന്നു. യുപി വാരിയേഴ്‌സിന്റെ ക്യാപ്റ്റൻ അലീസ ഹീലിയാണ്. വനിതാ ഐപിഎല്ലിന്റെ രണ്ടാം പതിപ്പിന് ഇനി എട്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT