Cricket

രാജ്‌കോട്ടിലെ ചരിത്രവിജയം; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. 434 റണ്‍സിന്റെ റെക്കോര്‍ഡ് വിജയത്തോടെ മൂന്നാം ടെസ്റ്റ് സ്വന്തമാക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയിലും ഇന്ത്യക്ക് നേട്ടമുണ്ടായി. പട്ടികയില്‍ മൂന്നാമതായിരുന്ന ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയയെ പിന്തള്ളിയാണ് ഇന്ത്യ രണ്ടാമതെത്തിയത്. 59.52 പോയിന്റുകളാണ് ഇന്ത്യയ്ക്കുള്ളത്. ഓസ്‌ട്രേലിയയ്ക്ക് 55.00 പോയിന്റാണുള്ളത്. 75 പോയിന്റുള്ള ന്യൂസിലന്‍ഡാണ് ഒന്നാം സ്ഥാനത്ത്.

പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട്. 21.87 പോയിന്റാണ് ഇംഗ്ലീഷ് പടയുടെ സമ്പാദ്യം. ഇംഗ്ലണ്ടിന് താഴെ ശ്രീലങ്ക മാത്രമാണുള്ളത്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്റില്‍ ഏഴ് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ ടീം നാലെണ്ണം വിജയിച്ചു. രണ്ട് മത്സരങ്ങള്‍ പരാജയം വഴങ്ങിയപ്പോള്‍ ഒരു കളി സസമനിലയില്‍ കലാശിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT