Cricket

ടെസ്റ്റ് ക്രിക്കറ്റ് താൽപ്പര്യമുള്ളവർ കളിച്ചാൽ മതി; യുവതാരങ്ങൾക്ക് രോഹിതിന്റെ മുന്നറിയിപ്പ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

റാഞ്ചി: രഞ്ജി ട്രോഫി ഉൾപ്പടെയുള്ള ആഭ്യന്തര ക്രിക്കറ്റിൽ നിന്നും ഒഴിവാകാൻ ശ്രമിക്കുന്ന യുവതാരങ്ങൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ താൽപ്പര്യം ഉള്ളവർക്ക് മാത്രമെ ഇനി അവസരം ഉണ്ടാകുവെന്നാണ് ഇന്ത്യൻ നായകന്റെ വാക്കുകൾ. രഞ്ജി ട്രോഫി കളിക്കാൻ ആവശ്യപ്പെട്ടിട്ടും ഇഷാൻ കിഷാനടക്കമുള്ള താരങ്ങൾ ടീമിനൊപ്പം ചേർന്നിരുന്നില്ല. ഈ നീക്കത്തിൽ ബി​സിസിഐ സെക്രട്ടറി ജയ്ഷാ ഉൾപ്പടെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രോഹിത് ശർമ്മയും പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്.

നിലവിൽ ഇന്ത്യൻ ടീമിൽ കളിക്കുന്നവരെല്ലാം ടെസ്റ്റ് ക്രിക്കറ്റിനോട് ആവേശമുള്ളവരാണ്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ വളരെ കുറച്ച് അവസരങ്ങൾ മാത്രമെ ലഭിക്കു. അത് ഉപയോ​ഗിക്കാത്ത താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന് രോഹിത് ശർമ്മ പറഞ്ഞു.

ഒരുപാട് വെല്ലുവിളികൾ ഉണ്ടായിരുന്ന പരമ്പരയാണ് ഇംഗ്ലണ്ടിനെതിരെ കളിച്ചുകൊണ്ടിരിക്കുന്നത്. പ്രാദേശിക, ആഭ്യന്തര ക്രിക്കറ്റ് കളിച്ച് മികവ് തെളിയിച്ചവരാണ് ഇവിടെ കളിക്കുന്നത്. വെല്ലുവിളികൾ മറികടക്കാനുള്ള കൃത്യമായ അവസരമാണ് ഇവിടെയുള്ളതെന്നും രോഹിത് ശർമ്മ വ്യക്തമാക്കി.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT