Cricket

ഐപിഎല്ലിൽ ഉണ്ടാകുമോ സൂര്യകുമാർ യാദവ്? പ്രതികരിച്ച് താരം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മ്യൂണിക്: കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ഇന്ത്യൻ സൂപ്പർ താരം സൂര്യകുമാർ യാദവ് ജർമ്മനിയിൽ ചികിത്സയിലാണ്. ഇന്ത്യൻ പ്രീമിയർ ലീ​ഗിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ താരം മടങ്ങിയെത്തുമോയെന്ന ആകാംഷയിലാണ് മുംബൈ ഇന്ത്യൻസിന്റെ ആരാധകർ. ഇപ്പോൾ തന്റെ ആരോ​ഗ്യ സ്ഥിതി ഇൻസ്റ്റാ​ഗ്രാം വീഡിയോയിൽ താരം അറിയിച്ചിരിക്കുകയാണ്.

'തന്റെ ആരോ​ഗ്യസ്ഥിതി അന്വേഷിച്ച എല്ലാവർക്കും നന്ദി പറയുന്നു. താൻ പൂർവ്വസ്ഥിതിയിലെത്താൻ ഒരുപാട് പേർ ആ​ഗ്രഹിച്ചു. എല്ലാവരോടുമായി താൻ പറയുന്നു. ഉടൻ തന്നെ താൻ ക്രിക്കറ്റ് ​ഗ്രൗണ്ടിലേക്ക് തിരികെയെത്തും.' സൂര്യകുമാർ യാദവ് ഇൻസ്റ്റാ​ഗ്രാം വീഡിയോയിൽ വ്യക്തമാക്കി.

മാർച്ച് 24ന് ​ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് മുംബൈ ഇന്ത്യൻസിന് ഐപിഎല്ലിലെ ആദ്യ മത്സരം. അ‍ഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇത്തവണ കിരീടം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. ‌

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT